News Sections: Palakkad
-
പാലക്കാട് തീപൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവും പെണ്‍കുട്ടിയും മരിച്ചു
പാലക്കാട് തീപ്പൊള്ളലേറ്റ രണ്ടുപേരും മരിച്ചു. ഇരുവര്‍ക്കും 95 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. ധന്യ, ബാലസുബ്രഹ്മണ്യന് എന്നിവരാണ് മരിച്ചത്. കൊല്ലങ്കോട് കിഴക്കേ ഗ്രാമത്തിലാണ് സംഭവം നടന്നത്. ഗുരുതരമായി പൊള്ളലേറ്റ ഇരുവരേയും നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിനായില്ല. ബാലസുബ്രഹ്മണ്യനും…
-
പാലക്കാട്ടെ ആർഎസ്എസ് നേതാവ് ശ്രീനിവാസൻ്റെ കൊലപാതകത്തില്‍ ഒരാള്‍ കൂടി പിടിയില്‍.
പാലക്കാട്ടെ ആർഎസ്എസ് നേതാവ് ശ്രീനിവാസൻ്റെ കൊലപാതകത്തില്‍ ഒരാള്‍ കൂടി പിടിയില്‍. ആറംഗ കൊലയാളി സംഘത്തിലെ ഒരാൾ കൂടിയാണ് പിടിയിലായത്. കോങ്ങാട് സ്വദേശി ബിലാലാണ് പിടിയിലായത്. കഴിഞ്ഞ ദിവസം കസ്റ്റഡിയിലായ മൂന്ന് പേരെ കോടതി റിമാന്റ്…
-
പാലക്കാട് ഇരട്ടക്കൊലപാതകം;സര്‍വ്വകക്ഷി യോഗം ഇന്ന്, ജില്ലയില്‍ നിരോധനാജ്ഞ തുടരും
പാലക്കാട്: പാലക്കാട് ഇരട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ സർക്കാർ വിളിച്ച സർവ്വകക്ഷി യോഗം ഇന്ന് നടക്കും. യോഗത്തിൽ ബിജെപി പങ്കെടുക്കും. സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ, ജില്ലാ അധ്യക്ഷൻ കെ എം ഹരിദാസ് എന്നിവരാണ് യോഗത്തിൽ…
-
പാലക്കാട് കിഴക്കഞ്ചേരി കോട്ടേക്കുളത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു
പാലക്കാട് കിഴക്കഞ്ചേരി കോട്ടേക്കുളത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. ഒടുകിന്‍ ചോട് കൊച്ചുപറമ്പില്‍ എല്‍സി എന്ന അമ്പത്തിയഞ്ചുകാരിയാണ് മരിച്ചത്. കൊലപാതകത്തിന് ശേഷം ആത്മഹത്യക്ക് ശ്രമിച്ച അപ്പച്ചന് എന്ന വര്‍ഗീസിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക്…
-
കെ വി തോമസിനെതിരായ നടപടി കൂട്ടായെടുത്ത തീരുമാനമെന്ന് വി ഡി സതീശൻ
സിപിഐഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്ത കെ വി തോമസിനെതിരായ നടപടി നേതൃത്വം കൂട്ടായെടുത്ത തീരുമാനമാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. ഇക്കാര്യത്തിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് ശരിയായ നടപടിയല്ല.…
-
പാലക്കാട് പന്നിയങ്കര ടോൾ പ്ലാസയിൽ വീണ്ടും പ്രതിഷേധം
പാലക്കാട്: പാലക്കാട് പന്നിയങ്കര ടോൾ പ്ലാസയിൽ വീണ്ടും പ്രതിഷേധം. തടഞ്ഞിട്ട ബസുകൾ യാത്രക്കാർ തന്നെ ബാരിക്കേഡുകൾ മാറ്റി കടത്തിവിടുകയാണ്. ടോൾ പ്ലാസയിലെ ആംബുലൻസ് ട്രാക്കിലൂടെയാണ് ബസുകൾ കടത്തിവിടുന്നത്. ബസുകൾ തടഞ്ഞാൽ സർവീസ് നിർത്തിവെക്കാനാണ് ബസുടമകളുടെ…
-
വാളയാര്‍ ചെക്ക് പോസ്റ്റില്‍ വന്‍ കഞ്ചാവ് വേട്ട
വാളയാര്‍ ചെക്ക് പോസ്റ്റില്‍ എക്സൈസ് പരിശോധനയിൽ വന്‍ കഞ്ചാവ് വേട്ട. ഒഡീഷയിൽ നിന്നെത്തിയ ബസിൽനിന്നാണ് 83 പായ്ക്കറ്റ് കഞ്ചാവ് കണ്ടെടുത്തത്. സംഭവുമായി ബന്ധപ്പെട്ട് രണ്ട് മലയാളികളെ എക്സൈസ് അറസ്റ്റ് ചെയ്തു. കഞ്ചാവ് കടത്തിയതിന് ബസ്…
-
അട്ടപ്പാടിയില്‍ ഡി.വൈ.എഫ്.ഐ നേതാവിന് പൊലീസിന്റെ മര്‍ദ്ദനം
അട്ടപ്പാടിയില്‍ ഡി.വൈ.എഫ്.ഐ നേതാവിന്റെ കരണത്തടിച്ച് പൊലീസ്.അഗളി മുന്‍ മേഖലാ സെക്രട്ടറി മണികണ്ഠേശ്വരനാണ് മര്‍ദ്ദനമേറ്റത്. കോട്ടത്തറ ആശുപത്രിക്ക് മുന്നിലായിരുന്നു സംഭവം. അഗളി സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനാണ് മണികണ്ഠേശ്വരനെ മര്‍ദ്ദിച്ചത്. വാഹനം സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട് കോട്ടത്തറ…
-
ഒരു കുടുംബത്തിലെ നാല് പേർ പുഴയിൽ ചാടി; മൂന്ന് പേരുടെ മൃതദേഹം കിട്ടി
പാലക്കാട് ജില്ലയിലെ ലക്കിടിയിൽ ഒരു കുടുംബത്തിലെ നാല് പേർ പുഴയിൽ ചാടി. ഇവരിൽ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി. കൂത്തുപാത സ്വദേശിയായ അജിത് കുമാർ, ഭാര്യ ബിജി, മകൾ പാറു എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്.…
-
കെ.എസ്.ഇ.ബി ചെയര്മാന് ഗൂഢലക്ഷ്യം, വിമര്‍ശനവുമായി സി.ഐ.ടി.യു
കെ.എസ്.ഇ.ബി ചെയര്മാന് ബി. അശോകിനെതിരെ വിമര്‍ശനവുമായി സി.ഐ.ടി.യു രംഗത്ത്. ചെയര്മാന് ഗൂഢലക്ഷയങ്ങളുണ്ടെന്നും, അഴിമതി മൂടിവെയ്ക്കാനും രാഷ്ട്രീയ അജണ്ട നടപ്പാക്കാനുമാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും സി.ഐ.ടി.യു ആരോപിച്ചു. ഇടത് യൂണിയനുകള്‍ അധികാര ദുരുപയോഗം നടത്തിയെന്നും, കോടികളുടെ ബാധ്യത…

Local News

















