വാളയാര്‍ ചെക്ക് പോസ്റ്റില്‍ വന്‍ കഞ്ചാവ് വേട്ട


വാളയാര്‍ ചെക്ക് പോസ്റ്റില്‍ എക്സൈസ് പരിശോധനയിൽ വന്‍ കഞ്ചാവ് വേട്ട. ഒഡീഷയിൽ നിന്നെത്തിയ ബസിൽനിന്നാണ്‌ 83 പായ്ക്കറ്റ് കഞ്ചാവ് കണ്ടെടുത്തത്. സംഭവുമായി ബന്ധപ്പെട്ട് രണ്ട് മലയാളികളെ എക്സൈസ് അറസ്റ്റ് ചെയ്‌തു.


കഞ്ചാവ് കടത്തിയതിന് ബസ് ഡ്രൈവർമാരായ കൊടുങ്ങല്ലൂർ സ്വദേശി പ്രതീഷ്, ആലുവ സ്വദേശി ബിനീഷ് എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയ്‌തത്. ഒഡീഷയില്‍ നിന്നും ഇതര സംസ്ഥാന തൊഴിലാളികളുമായി വരികയായിരുന്ന ബസിൽ നിന്നാണ് കഞ്ചാവ് പിടിച്ചത്.


83 പാക്കറ്റുകളിലായി വിവധയിടങ്ങളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് പായ്ക്കറ്റുകള്‍. പ്രതികളെ എക്സൈസ് സംഘം ചോദ്യം ചെയ്‌ത് വരികയാണ്.



Sharing is Caring