അട്ടപ്പാടിയില്‍ ഡി.വൈ.എഫ്.ഐ നേതാവിന് പൊലീസിന്റെ മര്‍ദ്ദനം


അട്ടപ്പാടിയില്‍ ഡി.വൈ.എഫ്.ഐ നേതാവിന്റെ കരണത്തടിച്ച് പൊലീസ്.അഗളി മുന്‍ മേഖലാ സെക്രട്ടറി മണികണ്‌ഠേശ്വരനാണ് മര്‍ദ്ദനമേറ്റത്. കോട്ടത്തറ ആശുപത്രിക്ക് മുന്നിലായിരുന്നു സംഭവം. അഗളി സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനാണ് മണികണ്‌ഠേശ്വരനെ മര്‍ദ്ദിച്ചത്.


വാഹനം സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട് കോട്ടത്തറ ആശുപത്രിക്ക് മുന്നില്‍ രണ്ട് സംംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു. സംഘര്‍ഷത്തില്‍ ഡി.വൈ.എഫ്.ഐ നേതാവായ മനോജിന് പരിക്കേറ്റു. തുടര്‍ന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിയത്.


പൊലീസ് ഉദ്യോഗസ്ഥന്‍ മണികണ്‌ഠേശ്വരന്റെ കരണത്തടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. കൂടെയുള്ള പ്രവര്‍ത്തകര്‍ ഇത് തടയാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

എന്നാല്‍ ഹെല്‍മെറ്റ് കൊണ്ട് ഡി.വൈ.എഫ്.ഐക്കാര്‍ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ തടയുക മാത്രമാണ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.



Sharing is Caring