News Sections: News
-
കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീലയുടെ സംസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക്
അന്തരിച്ച കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീലയുടെ സംസ്കാരം ഇന്ന് നടക്കും. വൈകുന്നേരം അഞ്ചുമണിക്ക് അത്തോളി കുനിയില്‍ക്കടവ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനിലാണ് ഖബറടക്കം നടക്കുക.രാവിലെ 8 മണിക്ക് കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനം നടത്തും…
-
രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവില്‍ പോയതുമായി ബന്ധപ്പെട്ട് യുവനടിയെ ചോദ്യംചെയ്യും
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഒളിവില്‍ പോയതുമായി ബന്ധപ്പെട്ട് യുവനടിയെ ചോദ്യംചെയ്യും. രാഹുല്‍ മുങ്ങിയത് ചുവന്ന നിറമുളള ഫോക്സ്വാഗണ് പോളോ കാറിലാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ കാറിന്റെ ഉടമയായ യുവനടിയെയാണ് അന്വേഷണ സംഘം ചോദ്യംചെയ്യുക. ഉടന്‍ തന്നെ…
-
സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നിലവിൽ ഇന്ന് മഴ മുന്നറിയിപ്പില്ലെങ്കിലും നാളെ നാല് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി…
-
റഷ്യ-യുക്രൈൻ സമാധാനം പുനഃസ്ഥാപിക്കുക എളുപ്പമല്ലെന്ന് മാര്‍ക്കോ റുബിയോ
യു എസ് – യുക്രൈൻ ചർച്ച ഫ്ലോറിഡയില്‍ സമവായത്തിലെത്താതെ പിരിഞ്ഞു. റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ച ഫലപ്രദമായ പാതയിലാണെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റുബിയോ പ്രതികരിച്ചു.റഷ്യ-യുക്രൈൻ സമാധാനം പുനഃസ്ഥാപിക്കുക എളുപ്പമല്ലെന്നും, സമാധാന കരാറിനായി…
-
അഴിമതിക്കേസില്‍ മാപ്പ് നല്‍കണം, കുറ്റ വിമുക്തനാക്കണം:പ്രസിഡന്റിന് കത്തയച്ച് നെതന്യാഹു
അഴിമതിക്കേസില്‍ മാപ്പ് നല്‍കണമെന്നും കുറ്റ വിമുക്തനാക്കണമെന്നും ആവശ്യപ്പെട്ട് ഇസ്രായേല്‍ പ്രസിഡന്റിന് കത്തയച്ച് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.തനിക്കെതിരെ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന അഴിമതി ആരോപണം രാജ്യത്തെ ശിഥിലമാക്കുമെന്നും കേസുകളില്‍ കുറ്റവിമുക്തനാക്കണമെന്ന ആവശ്യവുമായി പ്രസിഡന്റിന് മുന്നില്‍ ക്ഷമാപണം സമര്‍പ്പിച്ചതായി…
-
സൗദി അറേബ്യയില്‍ വീണ്ടും വൻ ധാതുനിക്ഷേപം കണ്ടെത്തി
സൗദി അറേബ്യയില്‍ വീണ്ടും വൻ ധാതുനിക്ഷേപം കണ്ടെത്തി. സ്വർണം ഉള്‍പ്പെടെ ഏകദേശം 11 ദശലക്ഷം ടണ്‍ ധാതുക്കള്‍ കണ്ടെത്തിയെന്നാണ് പ്രമുഖ ഖനന കമ്ബനിയായ അല്മസാനേ അല്ക്കോബ്ര മൈനിംഗ് അവകാശപ്പെടുന്നത്.നജ്റാൻ മേഖലയില്‍ നടത്തിയ പര്യവേഷണത്തിലാണ് കണ്ടെത്തല്‍.…
-
ജമ്മു കശ്മീരിലെ പുല്‍വാമയിലും ഷോപ്പിയാനിലും എൻഐഎ റെയ്ഡ്
ഡല്‍ഹി സ്ഫോടനക്കേസ് അന്വേഷിക്കുന്ന എൻഐഎ ജമ്മു കശ്മീരിലെത്തി. ഭീകരരുമായി ബന്ധമുള്ള ഒളിത്താവളങ്ങളില്‍ രാവിലെ മുതല്‍ റെയ്ഡ് നടക്കുകയാണ്.ദക്ഷിണ കശ്മീരിലെ ഷോപിയാനിലും പുല്‍വാമയിലും എൻഐഎ സംഘങ്ങള്‍ എത്തിയിട്ടുണ്ട്. പുല്‍വാമയിലും ഷോപ്പിയാനിലും മൗലവി ഇർഫാൻ, ഡോ. മുസമ്മില്‍,…
-
ദിത്വ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കെടുതികളില്‍ മരണം 200 കവിഞ്ഞു
ദിത്വ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കെടുതികളില്‍ മരണം 200 കവിഞ്ഞു. ശക്തമായ പ്രളയത്തെ തുടർന്ന് ശ്രീലങ്കയില്‍ കുടുങ്ങിപ്പോയ മലയാളികളായ 350 പേർ തിരുവനന്തപുരത്ത് എത്തി.ഇന്ത്യൻ വ്യാമസേനയുടെ പ്രത്യേക വിമാനത്തില്‍ കൊളംബോയില്‍ നിന്നുമാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയത്.…
-
‘പ്രതിഭാധനരായ’ ഇന്ത്യക്കാരെ നിയമിക്കുന്നതിലൂടെ അമേരിക്കയ്ക്ക് ‘അമിതമായ’ നേട്ടമുണ്ടായിട്ടുണ്ട്:എലോണ്‍ മസ്ക്
പതിറ്റാണ്ടുകളായി ‘പ്രതിഭാധനരായ’ ഇന്ത്യക്കാരെ നിയമിക്കുന്നതിലൂടെ അമേരിക്കയ്ക്ക് ‘അമിതമായ’ നേട്ടമുണ്ടായിട്ടുണ്ടെന്ന് എലോണ്‍ മസ്ക്.യുഎസിലെ എച്ച്-1ബി വിസ പ്രോഗ്രാമും കുടിയേറ്റവും സംബന്ധിച്ച തര്‍ക്കങ്ങള്‍ തുടരുന്നതിനിടെയാണ് ടെസ്ല ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ പരാമര്‍ശം.ഞായറാഴ്ച പുറത്തിറങ്ങിയ സീറോദ സഹസ്ഥാപകന്‍ നിഖില്‍…
-
ഡൽഹിയിലെ വായുമലിനീകരണത്തിൽ ഇടപെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ്
ഡൽഹിയിലെ വായുമലിനീകരണത്തിൽ ഇടപെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ്. മലീനീകരണത്തിന്റെ ഉറവിടവും കാരണങ്ങളും സംബന്ധിച്ച പഠനം വേഗത്തിലാക്കാനാണ് നിർദ്ദേശം. എയർ ക്വാളിറ്റി മാനേജ്മെന്റ് കമ്മീഷനും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിനുമാണ് നിർദേശം. പൊടി നിയന്ത്രിക്കാനായി റോഡ് അറ്റകുറ്റപ്പണികൾ…



















