News Sections: News
-
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ മണ്ണിടിച്ചില്‍
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ മെന്ദാര് തെഹ്സിലിലെ കലാബനില് മണ്ണിടിച്ചില്‍. ദുരന്തത്തെത്തുടര്‍ന്ന് നൂറോളം വീടുകളും പള്ളികളും ശ്മശാനങ്ങളും തകര്‍ന്നു.നൂറുകണക്കിന് കുടുംബങ്ങള്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറിത്താമസിക്കുകയാണ്.ദുരിതബാധിത പ്രദേശത്തെ സ്കൂളുകള്‍ അടച്ചിടാന്‍ ഭരണകൂടം ഉത്തരവിട്ടിട്ടുണ്ട്. പ്രദേശവാസികളുടെയും വാഹനങ്ങളുടെയും…
-
ഝാര്‍ഖണ്ഡില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന
ഝാര്‍ഖണ്ഡില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന. തലയ്ക്ക് ഒരു കോടി രൂപ പാരിതോഷിതം പ്രഖ്യാപിച്ച ഭീകരൻ സഹ്ദിയോ സോറനെ ഉള്‍പ്പെടെയാണ് വധിച്ചത്.ഹസാരിബാഗിലായിരുന്നു ഏറ്റുമുട്ടല്‍. ഏറെ കാലങ്ങളായി കേന്ദ്ര ഏജൻസികള്‍ അന്വേഷിക്കുന്ന കൊടുംകുറ്റവാളിയാണ്…
-
ഗാസ സിറ്റിയില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍
ഗാസ സിറ്റിയില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍. അവശേഷിക്കുന്ന മുഴുവന്‍ മനുഷ്യരെയും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന ആക്രമണത്തിലല്‍ ഇന്നലെ 53 പേര് കൊല്ലപ്പെട്ടു. 30 പാര്‍പ്പിട സമുച്ചയങ്ങള്‍ ബോംബിട്ട് തകര്‍ത്തു. ഈ മാസം മാത്രം…
-
ആണവായുധം ഉപേക്ഷിക്കില്ലെന്ന് ഉത്തരകൊറിയ ഐക്യരാഷ്ട്രസഭയെ അറിയിച്ചു
ആണവായുധം ഉപേക്ഷിക്കില്ലെന്ന് ഉത്തരകൊറിയ ഐക്യരാഷ്ട്രസഭയെ അറിയിച്ചു. ഉത്തരകൊറിയ ആണനിരായുധീകരണം നടത്തണമെന്ന യുഎസിന്റെ ആവശ്യത്തെ തങ്ങള്‍ അപലപിക്കുന്നതായും ഐക്യരാഷ്ട്രസഭയിലെ സ്ഥിരം പ്രതിനിധി അറിയിച്ചു. യുഎസിന്റെ ആണവായുധ ഭീഷണിയില്‍ നിന്നും രാജ്യത്തെ സംരക്ഷിക്കാന്‍ ആണവായുധം നിര്‍ബന്ധമാണെന്നാണ് ഉത്തരകൊറിയയുടെ…
-
അമേരിക്കയിലെ ചാർലി കിർക് കൊലപാതകം:കൊലയാളി ഇടതുപക്ഷ അനുഭാവി’; അമേരിക്കയില്‍ ചൂടേറിയ ചര്‍ച്ച
അമേരിക്കയിലെ ചാർലി കിർക് കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിക്കെതിരെ ഉട്ടാ ഗവർണർ സ്പെൻസർ കോക്സ്. കൊലയാളി ഇടതുപക്ഷ അനുഭാവിയെന്ന് അദ്ദേഹം അന്താരാഷ്ട്ര മാധ്യമമായ സിഎൻഎന്നിന് നല്കിയ അഭിമുഖത്തില്‍ കുറ്റപ്പെടുത്തി.ട്രാൻസ്ജെൻഡറുമായി ഏറെ നാളായി പ്രണയത്തിലായിരുന്നു പ്രതിയെന്നും അദ്ദേഹം…
-
ബാങ്ക് അക്കൗണ്ട് വാടകയ്ക്ക് ഉണ്ടോ?, ഉയര്‍ന്ന കമ്മീഷന് വാഗ്ദാനത്തില്‍ വീഴരുത്; മുന്നറിയിപ്പ്
ബാങ്ക് അക്കൗണ്ട് വാടകയ്ക്ക് വാങ്ങി തട്ടിപ്പ് നടത്തുന്ന (മ്യൂള്‍ അക്കൗണ്ട് തട്ടിപ്പ് ) രീതി വ്യാപകം. അക്കൗണ്ട് വാടകക്ക് നല്കുകയാണെങ്കില് ട്രേഡിങ് നടത്തി വലിയ തുക സമ്പാദിക്കാമെന്നും മറ്റുമുള്ള വാഗ്ദാനങ്ങള്‍ നല്‍കിയും മറ്റുള്ളവരുടെ അക്കൗണ്ടും…
-
കിളിമാനൂരില്‍ വയോധികനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവം; അന്വേഷണം ജില്ല ക്രൈംബ്രാഞ്ചിന് കൈമാറും
കിളിമാനൂരില്‍ വയോധികനെ പാറശാല എസ് എച്ച് ഒ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറും. പ്രതി പി അനില്‍കുമാര്‍ ഒളിവിലാണ്. പാറശ്ശാല എസ് എച്ച് ഓയുടെ ചുമതല പൂവാര്‍ സി ഐയ്ക്ക്…
-
എസ്ഐയെ സസ്പെന്‍ഡ് ചെയ്ത നടപടി രാഷ്ട്രീയ പകപോക്കലാണെന്ന് മാത്യു കുഴല്നാടന് എംഎല്‍എ
എസ്ഐയെ സസ്പെന്‍ഡ് ചെയ്ത നടപടി രാഷ്ട്രീയ പകപോക്കലാണെന്ന് മാത്യു കുഴല്നാടന് എംഎല്‍എ പ്രതികരിച്ചു. റോഡിന്റെ ഉദ്ഘാടനം നടന്നിട്ടില്ലെന്നും താല്കാലികമായി വാഹനങ്ങള്‍ കടത്തിവിടുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പ്രതികരിച്ചു. കഴിഞ്ഞ 151 ദിവസം മൂവാറ്റുപുഴ നഗരത്തില്‍…
-
‘രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയില്‍ വരുന്നതിന് തടസമില്ല, പ്രത്യേക ബ്ലോക്ക് നൽകും’; എ എന്‍ ഷംസീര്‍
രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയില്‍ വരുന്നതിന് തടസമില്ലെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍. പ്രതിപക്ഷത്തിന്റെ കത്ത് കിട്ടിയെന്നും രാഹുലിന് പ്രത്യേക ബ്ലോക്ക് നല്‍കുമെന്നും എ എന്‍ ഷംസീര്‍ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രതിപക്ഷത്തിന്റെ ബ്ലോക്കിന് പുറകിലായിരിക്കും രാഹുലിന്റെ…
-
ഭര്‍ത്താവും രണ്ട് മക്കളും മരിച്ച നിലയില്‍; കൊലപാതക കേസിൽ വീട്ടമ്മ അറസ്റ്റിൽ
ബെംഗളൂരു : ഹൊസ്ക്കാട്ടെയിൽ അച്ഛനെയും രണ്ട് മക്കളെയും മരിച്ച നിലയിൽ കണ്ടത്തിയതിനെ തുടർന്ന് വീട്ടമ്മയെ കൊലപാതകത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്തു. ജീവനൊടുക്കാൻ ശ്രമിച്ച് രക്ഷപ്പെട്ട ഭാര്യ മഞ്ജുളയെ പൊലീസ് ചോദ്യം ചെയ്തശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.…

Local News


















