രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയില്‍ വരുന്നതിന് തടസമില്ലെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍. പ്രതിപക്ഷത്തിന്റെ കത്ത് കിട്ടിയെന്നും രാഹുലിന് പ്രത്യേക ബ്ലോക്ക് നല്‍കുമെന്നും എ എന്‍ ഷംസീര്‍ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രതിപക്ഷത്തിന്റെ ബ്ലോക്കിന് പുറകിലായിരിക്കും രാഹുലിന്റെ ബ്ലോക്കെന്നും എ എന്‍ ഷംസീര്‍ അറിയിച്ചു.
സഭ നിര്‍ത്തിവച്ചുള്ള ചര്‍ച്ചകളിൽ രാഹുലിന് അവസരം നല്‍കില്ലെന്നും എ എന്‍ ഷംസീര്‍. നേരത്തെ നിയമസഭയിൽ രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുക്കില്ലെന്ന് വാർത്തകൾ പുറത്ത് വന്നിരുന്നു. എന്നാൽ രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയില്‍ വരുന്നതിന് തടസമില്ലെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍ വ്യക്തമാക്കി.

അതേസമയം നിയമനിര്‍മ്മാണത്തിന് വേണ്ടി മാത്രമുള്ള പ്രത്യേക സമ്മേളനം നാല് ബില്ലുകള്‍ ആണ് പരിഗണിക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നും സ്പീക്കര്‍ പറഞ്ഞു.













