News Sections: mainnews
-
കളർകോട് അപകടത്തിന്റെ കാരണം വാഹനത്തിലെ അമിതഭാരമെന്ന് ആലപ്പുഴ ആർടിഒ
ആലപ്പുഴ കളർകോട് അപകടത്തിന്റെ കാരണം വാഹനത്തിലെ അമിതഭാരമെന്ന് ആലപ്പുഴ ആർടിഒ. വാഹനത്തിന്റെ പഴക്കവും മഴയും അപകട കാരണമായെന്ന് ആർടിഒ മാധ്യമങ്ങളോട് പറഞ്ഞു. കാർ അമിത വേഗതയിലായിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വാഹനം ആരുടേതാണെന്ന് അന്വേഷിക്കേണ്ടതുണ്ടെന്ന് ആർടിഒ…
-
ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ 9 കോടിയുടെ കള്ളപ്പണം സൂക്ഷിച്ചു;വീണ്ടും ആരോപണവുമായി തിരൂര്‍ സതീഷ്
ബിജെപിയെ പ്രതിരോധത്തിലാക്കി വീണ്ടും വെളിപ്പെടുത്തൽ നടത്തി തിരൂര്‍ സതീഷ്. ബിജെപിയുടെ തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിൽ ഒമ്പതു കോടി രൂപ കള്ളപ്പണം സൂക്ഷിച്ചുവെന്നും പിന്നീട് ഈ പണം എവിടേക്ക് കൊണ്ടുപോയി എന്ന കാര്യം തനിക്കറിയില്ലെന്നും…
-
വളപട്ടണത്തെ കവര്‍ച്ച;പ്രതി മോഷണ മുതല്‍ ഒളിപ്പിച്ചത് സ്വന്തം വീട്ടിലെ കട്ടിലിനടിയില്‍ പ്രത്യേക അറയുണ്ടാക്കി
വളപട്ടണത്തെ വീട് കുത്തിത്തുറന്ന് 300 പവൻ സ്വർണവും ഒരു കോടിയോളം രൂപയും കവർന്ന സംഭവത്തിൽ അറസ്റ്റിലായ ലിജീഷ് കട്ടിലിനടിയിൽ അറയുണ്ടാക്കിയാണ് തൊണ്ടിമുതൽ സൂക്ഷിച്ചിരുന്നതെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ അജിത് കുമാർ. വീടിൻ്റെ പുറകിലെ…
-
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം,കാസർഗോഡ് ജില്ലയിലും റെഡ് അലേർട്ട്
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. കാസർഗോഡ് ജില്ലയിലും കേന്ദ്രകാലാവസ്ഥാവകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചു.ഇതോടെ ഇന്ന് 5 ജില്ലകളിലാണ് റെഡ് അലേർട്ട് ഉള്ളത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ നേരത്തെതന്നെ അതിതീവ്രമഴയ്ക്കുള്ള മുന്നറിയിപ്പ് ഉണ്ടായിരുന്നു.…
-
സിപിഎമ്മിനൊപ്പം ഇനിയില്ലെന്ന് പ്രഖ്യാപിച്ച് ഇറങ്ങിപ്പോയ മധു മുല്ലശ്ശേരിയെ പാർട്ടിയിൽ നിന്നും പുറത്താക്കുമെന്ന് സിപിഎം
സിപിഎമ്മിനൊപ്പം ഇനിയില്ലെന്ന് പ്രഖ്യാപിച്ച് ഏരിയ സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയ മംഗലപുരം ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരിയെ പാർട്ടിയിൽ നിന്നും പുറത്താക്കുമെന്ന് ജില്ലാ സെക്രട്ടറി വി ജോയി. ജില്ലാ സമ്മേളനങ്ങളിലേക്ക് കടക്കാനിരിക്കെയാണ് നടപടി. തിരുവനന്തപുരത്തും പത്തനംതിട്ടയിലുമടക്കം…
-
പാർട്ടിയിലെ പ്രാദേശിക തലത്തിൽ നിലനിൽക്കുന്ന വിഭാഗീയതയിൽ കടുത്ത അതൃപ്തിയുമായി സിപിഎം സംസ്ഥാന നേതൃത്വം
പാർട്ടി സമ്മേളനങ്ങൾക്കിടെ പ്രാദേശിക തലത്തിൽ നിലനിൽക്കുന്ന വിഭാഗീയതയിൽ കടുത്ത അതൃപ്തിയുമായി സിപിഎം സംസ്ഥാന നേതൃത്വം. വിഭാഗീയതയുടെ ഭാഗമായി പ്രശ്നങ്ങൾ ഉണ്ടാക്കിയവർക്കെതിരെ പാർട്ടി കോൺഗ്രസിനു ശേഷം കടുത്ത നടപടി സ്വീകരിക്കാനാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. സമ്മേളന…
-
ഡിസി ബുക്സിനെതിരായ ഇ.പി ജയരാജന്റെ പരാതിയിൽ തുടരന്വേഷണ നടപടികൾ ശക്തമാക്കി പൊലീസ്
ഡിസി ബുക്സിനെതിരായ ഇ.പി ജയരാജന്റെ പരാതിയിൽ തുടരന്വേഷണ നടപടികൾ ശക്തമാക്കി പൊലീസ്. കരാർ അടക്കുള്ള രേഖകളിൽ വ്യക്തത വരുത്തുന്നതിനായി ഡിസി ബുക്സിൽ വീണ്ടും പരിശോധന നടത്തും. ഇ.പി ജയരാജൻ, ഡിസി രവി, ഡിസി ബുക്സ്…
-
പെരുമ്പാവൂരിൽ അതിഥി തൊഴിലാളി ഭാര്യയെ കഴുത്തറുത്തു കൊന്നു
പെരുമ്പാവൂരിൽ അതിഥി തൊഴിലാളി ഭാര്യയെ കഴുത്തറുത്തു കൊന്നു. ബംഗാൾ കോളനിയിൽ താമസിക്കുന്ന മാമണി ഛേത്രി (39) ആണ് മരിച്ചത്. ഇവരുടെ ഭർത്താവ് ഷിബ ബഹാദൂർ ഛേത്രിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ എട്ടുമണിയോടെയാണ് സംഭവം. പെരുമ്പാവൂർ…
-
പ്രിയങ്ക ഗാന്ധി ഇന്ന് വയനാട് മണ്ഡലത്തിൽ എത്തും
ഉപതിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ വിജയിച്ച പ്രിയങ്ക ഗാന്ധി ഇന്ന് വയനാട് മണ്ഡലത്തിൽ എത്തും. വയനാട് എംപിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷമുള്ള ആദ്യ സന്ദർശനത്തിൽ സ്വീകരണ പരിപാടികളിലും പൊതുസമ്മേളനങ്ങളിലും പ്രിയങ്ക പങ്കെടുക്കും. ഇന്ന് മലപ്പുറം ജില്ലയിലെ…
-
ഫെയ്ജല്‍ ചുഴലിക്കാറ്റ് :തമിഴ്നാട്ടില്‍ അതീവ ജാഗ്രത നിര്‍ദ്ദേശം, 16 വിമാന സര്‍വീസുകള്‍ റദ്ദാക്കി
ഫെയ്ജല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് തമിഴ്നാട്ടില്‍ അതീവ ജാഗ്രത നിര്‍ദ്ദേശം. ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ട 16 വിമാന സര്‍വീസുകള്‍ റദ്ദാക്കി. ഇന്‍ഡിഗോയുടെ വിമാന സര്‍വീസുകളാണ് താത്കാലികമായി റദ്ദാക്കിയിരിക്കുന്നത്. ഇന്ന് രാവിലെ ചെന്നൈയില്‍ ഇറങ്ങേണ്ടിയിരുന്ന അബുദാബി…

Local News

















