പശ്ചിമ ബംഗാളില്‍ എസ്‌ഐആറില്‍ രേഖകളുള്ള ഒരാള്‍ പോലും പുറത്താകരുത്;സുപ്രീംകോടതി


പശ്ചിമ ബംഗാളില്‍ വോട്ടർപട്ടികയില്‍ നിന്ന് ഒഴിവായ 70 ലക്ഷം പേരില്‍ രേഖകള്‍ ഹാജരാക്കാൻ തയാറായവരുടെയെല്ലാം പരിശോധനയ്ക്ക് ഉത്തരവിട്ട് സുപ്രീംകോടതി.ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബഞ്ചിന്റേതാണ് ഉത്തരവ്.ആർട്ടിക്കിള്‍ 142 പ്രകാരമുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണ് പശ്ചിമ ബംഗാള്‍ എസ്‌ഐആറില്‍ സുപ്രീംകോടതിയുടെ ഇടപെടല്‍.


തെരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന സർക്കാരും തമ്മിലുള്ള ഭിന്നത തുടരുന്ന സാഹചര്യത്തില്‍ ജുഡീഷ്യല്‍ ഉദ്യോഗസ്ഥരെ എല്ലാ ജില്ലകളിലും പരിശോധനയ്ക്ക് നിയോഗിച്ചു.മൂന്ന് വർഷമെങ്കിലും പരിചയമുള്ള സിവില്‍ ജഡ്ജിമാരെയും ഇതിനായി നിയോഗിക്കാൻ കൊല്‍ക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസിന് സുപ്രീംകോടതി അനുവാദം നല്‍കിയിട്ടുണ്ട്. ജാർഖണ്ഡ്, ഒഡീഷ, ബീഹാർ തുടങ്ങിയ അയല്‍ സംസ്ഥാനങ്ങളിലെ ജഡ്ജിമാരുടെയും സേവനം ആവശ്യമെങ്കില്‍ തേടാനും ചീഫ് ജസ്റ്റിസ് നിർദേശിച്ചു.




Sharing is Caring