ഫെയ്ജല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് തമിഴ്നാട്ടില്‍ അതീവ ജാഗ്രത നിര്‍ദ്ദേശം. ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ട 16 വിമാന സര്‍വീസുകള്‍ റദ്ദാക്കി. ഇന്‍ഡിഗോയുടെ വിമാന സര്‍വീസുകളാണ് താത്കാലികമായി റദ്ദാക്കിയിരിക്കുന്നത്.
ഇന്ന് രാവിലെ ചെന്നൈയില്‍ ഇറങ്ങേണ്ടിയിരുന്ന അബുദാബി വിമാനം ബംഗളൂരുവിലേക്ക് തിരിച്ചുവിട്ടു.യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് തീരുമാനമെങ്കിലും കാലാവസ്ഥ പൂര്‍വസ്ഥിതിയിലാകുന്ന മുറയ്ക്ക് സര്‍വീസുകള്‍ പുനഃരാരംഭിക്കും.

ഏറ്റവും പുതിയ വിവരങ്ങള്‍ക്ക് തങ്ങളുടെ ഒഫീഷ്യല്‍ വെബ്സൈറ്റ് സന്ദര്‍ശിക്കണമെന്നും യാത്രക്കാരോട് ഇന്‍ഡിഗോ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ചെന്നൈ ഉള്‍പ്പെടെ ആറ് ജില്ലകളില്‍ സ്കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.













