സംസ്ഥാന സ്കൂള്‍ കലോത്സവം രണ്ടാം ദിനത്തില്‍ നാല് ജില്ലകള്‍ ഒപ്പത്തിനൊപ്പം


സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ജില്ലകള്‍ തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. രണ്ടാം ദിനം പിന്നിടുന്പോള്‍ പോയിന്‍റ പട്ടികയില്‍ നാല് ജില്ലകള്‍ ഒപ്പത്തിനൊപ്പം മുന്നേറുന്നു. കോഴിക്കോട്, കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളാണ് ഒപ്പത്തിനൊപ്പം മുന്നേറുന്നത്. 83 പോയിന്‍റ് വീതമാണ് ഈ ജില്ലകള്‍ നേടിയത്. 81 പോയിന്‍റുമായി തൃശൂരും കണ്ണൂരുമാണ് രണ്ടാം സ്ഥാനത്ത്.


നദികളുടെ പേരിട്ട 20 വേദികളിലായി 234 ഇനങ്ങളിലാണ് മത്സരം നടക്കുന്നത്. 12,000 വിദ്യാര്‍ത്ഥികള്‍ കലോത്സവ വേദിയില്‍ മാറ്റുരയ്ക്കുന്നു. 17 ഇനങ്ങള്‍ ഇതുവരെ പൂര്‍ത്തിയായി. ഇതുവരെ 283 അപ്പീലുകള്‍ ലഭിച്ചിട്ടുണ്ട്.




Sharing is Caring