സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ജില്ലകള്‍ തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. രണ്ടാം ദിനം പിന്നിടുന്പോള്‍ പോയിന്റ പട്ടികയില്‍ നാല് ജില്ലകള്‍ ഒപ്പത്തിനൊപ്പം മുന്നേറുന്നു. കോഴിക്കോട്, കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളാണ് ഒപ്പത്തിനൊപ്പം മുന്നേറുന്നത്. 83 പോയിന്റ് വീതമാണ് ഈ ജില്ലകള്‍ നേടിയത്. 81 പോയിന്റുമായി തൃശൂരും കണ്ണൂരുമാണ് രണ്ടാം സ്ഥാനത്ത്.
നദികളുടെ പേരിട്ട 20 വേദികളിലായി 234 ഇനങ്ങളിലാണ് മത്സരം നടക്കുന്നത്. 12,000 വിദ്യാര്‍ത്ഥികള്‍ കലോത്സവ വേദിയില്‍ മാറ്റുരയ്ക്കുന്നു. 17 ഇനങ്ങള്‍ ഇതുവരെ പൂര്‍ത്തിയായി. ഇതുവരെ 283 അപ്പീലുകള്‍ ലഭിച്ചിട്ടുണ്ട്.














