സ്വീറ്റ് സമോസ തയ്യാറാക്കാം

സമോസ നമ്മുടെ നാട്ടിന്‍ പുറ വിഭവങ്ങളില്‍ കേമനാണ്. അല്‍പം എരിവും മസാലയുമായി സമൂസ മാറുമ്ബോള്‍ അതില്‍ നിന്നല്‍പം വ്യത്യസ്തമായി സ്വീറ്റ് സമൂസ നമുക്ക് തയ്യാറാക്കാം. മധുരമായതിനാല്‍ കുട്ടികള്‍ തന്നെയാണ് ഇതിന്റെ ആരാധകര്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട.

എന്നാല്‍ മുതിര്‍ന്നവര്‍ക്കും ഇഷ്ടപ്പെടുന്ന രീതിയായതിനാല്‍ മുതിര്‍ന്നവരും നോ പറഞ്ഞ് മാറി നില്‍ക്കില്ല. അതുകൊണ്ട് തന്നെ സ്വീറ്റ് സമോസ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. എളുപ്പമാണെന്നതിനാല്‍ ഇടയ്ക്കിടയ്ക്ക് തയ്യാറാക്കി നോക്കാവുന്നതുമാണ്.

ആവശ്യമുള്ള സാധനങ്ങള്‍

ഗോതമ്ബ് പൊടി- 2 കപ്പ്
തേങ്ങ ചിരവിയത്- മുക്കാല്‍ കപ്പ്
പഞ്ചസാര- കാല്‍ക്കപ്പ്
കശുവണ്ടി പരിപ്പ്- ഒന്നര ടീസ്പൂണ്‍
കിസ്മിസ്- ഒന്നര ടസ്പൂണ്‍
ഏലയ്ക്കപ്പൊടി-ഒരു നുള്ള്
നെയ്യ്- ഒന്നര ടീസ്പൂണ്‍
ഉപ്പ്- ഒരു നുള്ള്

തയ്യാറാക്കുന്ന വിധം

നെയ്യില്‍ അണ്ടിപ്പരിപ്പം കിസ്മിസും വറുത്തെടുക്കുക.
തേങ്ങ ചിരവി വച്ചതിലേക്ക് പഞ്ചസാരയും ഏലയ്ക്കപ്പൊടിയും ചേര്‍ത്ത് ഇളക്കാം. ഇതിലേക്ക് നെയ്യില്‍ വറുത്തെടുത്ത അണ്ടിപ്പരിപ്പും കിസ്മിസും ചേര്‍ക്കാം. അതിനു ശേഷം ഗോതമ്ബ് പൊടി ചപ്പാത്തി മാവിന്റെ പരുവത്തില്‍ കുഴച്ച്‌ പരത്തിയെടുക്കാം.

ഇതിലേക്ക് തയ്യാറാക്കി വെച്ചിരിയ്ക്കുന്ന കൂട്ട് നിറച്ച്‌ സമൂസ അച്ചില്‍ വച്ച്‌ അതേ ആകൃതിയിലാക്കി എടക്കാം. എല്ലാ വശങ്ങളും നല്ലതു പോലെ അടച്ച ശേഷം എണ്ണയില്‍ വറപത്ത് കോരാം. ചൂടോടെ തന്നെ വിളമ്ബാവുന്നതാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *