ഉത്തര്‍ പ്രദേശിലെ കാണ്‍പൂരില്‍ കഴിഞ്ഞ വര്‍ഷം നവംബറില്‍ ഉണ്ടായ ട്രെയിന്‍ അപകടം ഭീകരാക്രമണമെന്ന് വെളിപ്പെടുത്തല്‍.
ബീഹാര്‍ പോലീസാണ് പുതിയ വിവരങ്ങള്‍ പുറത്ത് വിട്ടത്. അട്ടിമറിക്ക് കൂട്ടുനിന്നതെന്ന് കരുതുന്ന ആളില്‍ നിന്നാണ് വിവരങ്ങള്‍ ലഭിച്ചത്. പാളത്തില്‍ ബോംബ് വെയ്ക്കാന്‍ പാകിസ്താന് ചാരസംഘടനയായ ഐഎസ്ഐയുടെ സഹായം ലഭിച്ചുവെന്നാണ് ഇയാള്‍ വെളിപ്പെടുത്തിയത്.

ഇയാള്‍ ഇപ്പോള്‍ ബിഹാര്‍ പോലീസിന്റെ കസ്റ്റഡിയിലാണ്. കഴിഞ്ഞ നവംബര്‍ 20നാണ് 150 പേരുടെ മരണത്തിനിടയാക്കിയ അപകടം നടന്നത്. ട്രെയിന്‍ അട്ടിമറിക്കാന്‍ പാക് ചാര സംഘടന ഐഎസ്ഐ പണം നല്‍കിയെന്നും നേപ്പാള്‍ വഴിയാണ് പണം ലഭിച്ചതെന്നും പിടിയിലായ ആള് മെഴി നല്‍കിയിട്ടുണ്ട്.
കാണ്‍പൂരില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെ ദെഹാത് ജില്ലയിലെ പൊഖ്റായനില്‍ വെച്ച് പട്ന-ഇന്‍ഡോര്‍ എക്സ്പ്രസിന്റെ 14 കോച്ചുകളാണ് പാളം തെറ്റിയത്. പാളത്തിലെ വിള്ളലാണ് അപകടകാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. ബീഹാര്‍ പോലീസിന്റെ ഉവകാശ വാദം ശരിയാണെങ്കില്‍ സമീപകാലത്തുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണമാണ് ഇത്.













