വിജയം ഉറപ്പിച്ച മത്സരത്തില്‍ മഴ വില്ലന്‍വേഷം കെട്ടിവന്നപ്പോള്‍ കങ്കാരുപ്പടക്ക് നഷ്ടമായത് വിലപ്പെട്ട ഒരു പോയന്റ്. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ആസ്ട്രേലിയ വിജയത്തിലേക്ക് നീങ്ങവെയാണ് ശക്തമായ മഴ എത്തി മത്സരം ഉപേക്ഷിക്കേണ്ടിവന്നത്. ഇതോടെ ഇരു ടീമുകളും ഒാരോ പോയന്റ് വീതം പങ്കുവെച്ചു. നേരത്തേ ന്യൂസിലന്‍ഡിനെതിരായ ആദ്യ മത്സരവും മഴമൂലം ഉപേക്ഷിച്ചിരുന്നു. രണ്ടു മത്സരങ്ങളില്‍ ഇേതാടെ ആസ്േട്രലിയക്ക് രണ്ടു പോയന്റ് മാത്രമാണ്. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനോട് തോറ്റ ബംഗ്ലാദേശിന് മഴ അനുഗ്രഹമായതോടെ വിലപ്പെട്ട ഒരു പോയന്റ് സ്വന്തമാക്കാനായി.
ടോസ് നേടി ബാറ്റിങ് തെരെഞ്ഞടുത്ത ബംഗ്ലാദേശിനായി തമീം ഇഖ്ബാല്‍ വീണ്ടും തിളങ്ങിയ മത്സരത്തില്‍ ആസ്ട്രേലിയക്കെതിരെ 182 റണ്‍സ് എടുത്തിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ആസ്ട്രേലിയ 16 ഒാവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 83 റണ്‍സെടുത്തു നില്‍ക്കെ മഴപെയ്യുകയായിരുന്നു. ആരോണ്‍ ഫിഞ്ചിെന്റ (19) വിക്കറ്റാണ് ഒാസീസിന് നഷ്ടമായത്. ഡേവിഡ് വാര്‍ണറും (40) ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തുമായിരുന്നു(22) ക്രീസില്‍.
ആദ്യം ബാറ്റുചെയ്ത ബംഗ്ലാദേശിെന്റ വിക്കറ്റുകള്‍ അതിവേഗം നഷ്ടമായപ്പോഴും കരുതിക്കളിച്ച തമീമിെന്റ (95) ബാറ്റിങ് പ്രകടനത്തിലാണ് വന്‍ തകര്‍ച്ചയില്‍നിന്നു കരകയറിയത്. 114 പന്തില്‍ മൂന്ന് സിക്സും ആറു ബൗണ്ടറിയുമായി ബാറ്റുവീശിയ തമിം സെഞ്ച്വറിക്കരികെ സ്റ്റാര്‍ക്കിെന്റ പന്തില്‍ പുറത്താവുകയായിരുന്നു. നാലു വിക്കറ്റ് വീഴ്ത്തിയ മിച്ചല്‍ സ്റ്റാര്‍ക്കും രണ്ടു വിക്കറ്റെടുത്ത ആഡം സാംപയുമാണ് ബംഗ്ലാദേശിനെ 44.3 ഒാവറില്‍ കൂടാരം കയറ്റിയത്.

ഇംഗ്ലണ്ടിനെതിരെ മികച്ച ഒാപണിങ് കൂട്ടുകെട്ട് കങ്കാരുപ്പടക്കെതിരെയും പ്രതീക്ഷിച്ച ആരാധകരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് സൗമ്യ സര്‍ക്കാര്‍ (3) എളുപ്പം പുറത്തുപോയി. തൊട്ടുപിന്നാലെ ക്രീസിലെത്തിയ ഇംറുല്‍ ഖൈസും (6) പിടിച്ചുനില്‍ക്കാനാവാതെ പുറത്തുപോയി. ഇത്തവണ കമ്മിന്സിെന്റ പന്തിന് അടിക്കാനുള്ള ശ്രമം ഫിഞ്ചിെന്റ കരങ്ങളില്‍ അവസാനിച്ചു. അപ്പോഴും മറുവശത്ത് തമീം കരുതലോടെ ബാറ്റുവീശി. ഇംറുല്‍ ഖൈസിന് പിന്നാലെയെത്തിയ വിക്കറ്റ് കീപ്പര്‍ മുഷ്ഫിഖുര്‍ റഹീം (9) ഹെന്റിക്വസിെന്റ പന്തിലും പുറത്തായി. ഷാകിബുല്‍ ഹസനു മാത്രമാണ് ഒാസീസ് ബൗളര്‍മാരെ കുറച്ചെങ്കിലും പ്രതിരോധിക്കാനായത്. 48 പന്തുകള്‍ നേരിട്ട് 29 റണ്‍സുമായി നിലയുറപ്പിക്കവെ ഹെഡിെന്റ പന്തില്‍ എല്‍.ബി.ഡബ്ല്യൂ ആയി പുറത്താവുകയായിരുന്നു. സാബിര്‍ റഹ്മാനും (8) മഹ്മൂദുല്ലയും (8) വന്നതുപോെലതന്നെ മടങ്ങി. ടീം സ്കോര്‍ 181ല്‍ എത്തിനില്‍ക്കെ സെഞ്ച്വറിയിലേക്ക് കുതിച്ച തമീമിന് (95) സ്റ്റാര്‍ക്കും തടയിട്ടതോടെ ബംഗ്ലാദേശിെന്റ പതനം പൂര്‍ണമായി. െമഹ്ദി ഹസന് മിറാസ്(14), മഷ്റഫെ മുര്‍തസ (0), റുബല്‍ ഹുസൈന് (0) എന്നിവരും െപെട്ടന്ന് പുറത്തായി.
ആസ്ട്രേലിയക്കായി മിച്ചല്‍ സ്റ്റാര്‍ക്ക് നാലു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ആഡം സാംപ രണ്ടു വിക്കറ്റും ജോഷ് ഹേസല്‍വുഡ്, പാറ്റ് കമ്മിന്‍സ്, ട്രാവിസ് ഹെഡ്, മോയ്സസ് ഹെന്റിക്വസ് എന്നിവര്‍ ഒാരോ വിക്കറ്റ് വീതവും വീഴ്ത്തി.













