രാമായണത്തില്‍ രാമനേക്കാള്‍ മാന്യന് രാവണനെന്ന വാദവുമായി പൊതുമരാമത്ത് മന്ത്രി ജി. സുധാകരന് രംഗത്ത്. വനവാസക്കാലത്ത് കാടിനുള്ളില്‍ അനുജനൊപ്പം സീതയെ നിര്‍ത്തിയിട്ട് പോയതും ലക്ഷമണന് അവരെ ഉപേക്ഷിച്ചു പോയതും ശരിയായില്ലെന്ന് മന്ത്രി പറഞ്ഞു.
അതേസമയം, രാവണന് സീതയുടെ അടുത്ത് വളരെ മാന്യമായാണ് പെരുമാറിയതെന്നും സുധാകരന് കൂട്ടിച്ചേര്‍ത്തു. ഒരിക്കല്‍ പോലും അവരുടെ ശരീരത്തില്‍ സ്്പര്ശ്ശിക്കാതെ മാന്യത പുലര്‍ത്തിയെന്നാണ് അദ്ദേഹത്തിന്റെ വാദം.

ഇന്ന് രാമലക്ഷമണന്മാര് എന്നു നടിക്കുന്നവര്‍ രാവണനെകണ്ടു പഠിക്കണമെന്ന് മന്ത്രി സുധാകരന് അറിയിച്ചു. അതിനോടൊപ്പം തിരവനന്തപുരത്ത് സന്യാസിയുടെ ലിംഗം മുറിച്ച പെണ്‍കുട്ടിക്ക് അവാര്‍ഡ് കൊടുക്കണം. പെണ്‍കുട്ടിയുടെ അമ്മ കാണിച്ചത് ശരിയാണോ എന്നും എല്ലാവരും ചിന്തിച്ചു നോക്കേണ്ടതുണ്ട്. പ്രായപൂര്‍ത്തിയായ മക്കളുള്ളതോര്ക്കാതെ സന്യാസിയെ വീട്ടില്‍ കയറ്റി പാലും പഴവും കൊടുത്തുറക്കിയതും ശരിയാണോ എന്നും അദ്ദേഹം ചോദിച്ചു. ലോകപരിസ്ഥിതി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.













