മുഖ്യമന്ത്രിയും മന്ത്രിമാരും ബീക്കണ്‍ ലൈറ്റ് അഴിച്ചുവെച്ചു; പോലീസ് ഉപദേഷ്ടാവ് ചീറിപ്പായുന്നത് നീല ബീക്കണ്‍ ലൈറ്റിട്ട്

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരുമെല്ലാം കേന്ദ്ര സര്‍ക്കാരിന്‍റെ ഉത്തരവിനെ തുടര്‍ന്ന് ബീക്കണ്‍ ലൈറ്റ് വേണ്ടെന്നു വെച്ചു. എന്നാല്‍ പോലീസ് ഉപദേഷ്ടാവ് ഇപ്പോഴും ചീറിപ്പായുന്നത് നീല ബീക്കണ്‍ ലൈറ്റിട്ടു തന്നെ. കെഎല്‍ 01 എയു 5566 ഇന്നോവ കാറിലാണ് ബീക്കണ്‍ പതിപ്പിച്ച്‌ ശ്രീവാസ്തവ കുതിച്ചു പായുന്നത്.

അടിയന്തര സാഹചര്യങ്ങളില്‍ ആംബുലന്‍സ്, ഫയര്‍ഫോഴ്സ്, ക്രമസമാധാന ചുമതലയുള്ള പോലീസ് മാത്രമാണ് നിലവില്‍ ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ച വാഹനം ഓടിക്കാന്‍ അനുവാദം ഉള്ളു. ഇതിനെല്ലാം ഇടയിലാണ് ഒരു മാസമായിട്ടും മുക്കിന്‍ തുന്പത്ത് നിയമലംഘനം നടന്നിട്ടും ഉപദേശകന്‍റെ നിയമലംഘനം കാണാന്‍ പോലീസിന് കണ്ണുണ്ടായിട്ടില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *