മോഹന്‍ലാലിന്റെ ‘മഹാഭാരതത്തിന് ‘യു.എ.ഇയുടെ പൂര്‍ണ പിന്തുണ

മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി ഗൾഫ് വ്യവസായി ഡോ.ബി.ആർ.ഷെട്ടി നിർമ്മിക്കുന്ന ‘മഹാഭാരതത്തിന്’ യു.എ.ഇയുടെ പൂർണ പിന്തുണ. യു.എ.ഇ സാംസ്‌കാരിക–വൈജ്ഞാനിക വികസന മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ, എൻ.എം.സി ചെയർമാൻ കൂടിയായ ഡോ.ഷെട്ടിയ്‌ക്ക് ചിത്രം സാക്ഷാത്കരിക്കുന്നതിനാവശ്യവായ പൂർണ പിന്തുണ ഉറപ്പ് നൽകുകയായിരുന്നു.

ഇന്ത്യയും യു.എ.ഇയും തമ്മിൽ ദീർഘകാലമായിട്ടുള്ള ബന്ധമാണുള്ളത്. മഹാഭാരതം അത് കൂടുതൽ ശക്തിപ്പെടുത്താൻ വഴിയൊരുക്കുമെന്ന് ഷെയ്ഖ് നഹ്യാൻ പറഞ്ഞു. ഇതിഹാസ ചിത്രം യാഥാർത്ഥ്യമാക്കാൻ ഒരുങ്ങുന്ന ഡോ.ഷെട്ടിയെയും സംവിധായകൻ വി.എ.ശ്രീകുമാർ മേനോനെയും മന്ത്രി അഭിനന്ദിച്ചു. ചിത്രത്തിന്റെ ആദ്യഘട്ടം അബുദാബിയിൽ ചിത്രീകരിക്കാൻ വേണ്ട എല്ലാ സഹായവും അൽ നഹ്യാൻ വാഗ്‌ദാനം ചെയ്‌തു.

1000 കോടി മുതൽമുടക്കിൽ നിർമ്മിക്കുന്ന ഇതിഹാസ ചിത്രം സംവിധാനം ചെയ്യുന്നത് വി.എ. ശ്രീകുമാർ മേനോനാണ്. മലയാളത്തിന്റെ പ്രിയ കഥാകാരൻ എം.ടി. വാസുദേവൻ നായരുടെ ‘രണ്ടാമൂഴം’ എന്ന നോവലിനെ ആധാരമാക്കിയാണ് മഹാഭാരതം ഒരുങ്ങുന്നത്. മലയാളം, ഹിന്ദി, ഇംഗ്ളീഷ് എന്നീ ഭാഷകളിലൊരുങ്ങുന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം ഇന്ത്യയിലെ പ്രമുഖ താരങ്ങൾ അണിനിരക്കും

Spread the love

Leave a Reply

Your email address will not be published. Required fields are marked *