വീണ്ടും മഴ; ബംഗ്ലാദേശ്​-ആസ്​ട്രേലിയ മത്സരം ഉപേക്ഷിച്ചു


വിജയം ഉറപ്പിച്ച മത്സരത്തില്‍ മഴ വില്ലന്‍വേഷം കെട്ടിവന്നപ്പോള്‍ കങ്കാരുപ്പടക്ക്​ നഷ്​ടമായത്​ വിലപ്പെട്ട ഒരു പോയന്‍റ്​. ബംഗ്ലാദേശിനെതിരായ​ മത്സരത്തില്‍ ആസ്​ട്രേലിയ വിജയത്തിലേക്ക്​ നീങ്ങവെയാണ്​ ശക്​തമായ മഴ​ എത്തി മത്സരം ഉപേക്ഷിക്കേണ്ടിവന്നത്​​. ഇതോടെ ഇരു ടീമുകളും ഒാരോ പോയന്‍റ്​ വീതം പങ്കുവെച്ചു. നേരത്തേ ന്യൂസിലന്‍ഡിനെതിരായ ആദ്യ മത്സരവും മഴമൂലം ഉപേക്ഷിച്ചിരുന്നു. രണ്ടു മത്സരങ്ങളില്‍ ഇ​േതാടെ ആസ്​​േ​ട്രലിയക്ക്​ രണ്ടു പോയന്‍റ്​ മാത്രമാണ്​. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനോട്​ തോറ്റ ബംഗ്ലാദേശിന്​ മഴ അനുഗ്രഹമായതോടെ വിലപ്പെട്ട ഒരു പോയന്‍റ്​ സ്വന്തമാക്കാനായി.
ടോസ്​ നേടി ബാറ്റിങ്​ തെര​െഞ്ഞടുത്ത ബംഗ്ല​​ാദേശിനായി തമീം ഇഖ്​ബാല്‍ വീണ്ടും തിളങ്ങിയ മത്സരത്തില്‍ ആസ്​ട്രേലിയക്കെതിരെ 182 റണ്‍സ് എടുത്തിരുന്നു​. മറുപടി ബാറ്റിങ്ങിനിറങ്ങിയ ആസ്​ട്രേലിയ 16 ഒാവറില്‍ ഒരു വിക്കറ്റ്​ നഷ്​ടത്തില്‍ 83 റണ്‍സെടുത്തു നില്‍ക്കെ മഴപെയ്യുകയായിരുന്നു​. ആരോണ്‍ ഫിഞ്ചി​​െന്‍റ (19) വിക്കറ്റാണ്​ ഒാസീസിന്​ നഷ്​ടമായത്​. ഡേവിഡ്​ വാര്‍ണറും (40) ക്യാപ്​റ്റന്‍ സ്​റ്റീവ്​ സ്​മിത്തുമായിരുന്നു(22) ​ക്രീസില്‍.


ആദ്യം ബാറ്റുചെയ്​ത ബംഗ്ലാദേശി​​െന്‍റ​ വിക്കറ്റുകള്‍ അതിവേഗം നഷ്​ടമായപ്പോഴും കരുതിക്കളിച്ച തമീമി​​െന്‍റ (95) ബാറ്റിങ്​ പ്രകടനത്തിലാണ്​ വന്‍ തകര്‍ച്ചയില്‍നിന്നു കരകയറിയത്​. 114 പന്തില്‍ മൂന്ന്​ സിക്​സും ആറു ബൗണ്ടറിയുമായി ബാറ്റുവീശിയ തമിം സെഞ്ച്വറിക്കരികെ സ്​റ്റാര്‍ക്കി​​െന്‍റ പന്തില്‍ പുറത്താവുകയായിരുന്നു. നാലു വിക്കറ്റ്​ വീഴ്​ത്തിയ മിച്ചല്‍ സ്​റ്റാര്‍ക്കും രണ്ടു വിക്കറ്റെടുത്ത ആഡം സാംപയുമാണ്​ ബംഗ്ലാദേശിനെ 44.3 ഒാവറില്‍ കൂടാരം കയറ്റിയത്​.


ഇംഗ്ലണ്ടിനെതിരെ മികച്ച ഒാപണിങ്​ കൂട്ടു​കെട്ട്​ കങ്കാരുപ്പടക്കെതിരെയും പ്രതീക്ഷിച്ച ആരാധകരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച്‌​ സൗമ്യ സര്‍ക്കാര്‍ (3) എളുപ്പം പുറത്തുപോയി. തൊട്ടുപിന്നാലെ ക്രീസിലെത്തിയ ഇംറുല്‍ ഖൈസും (6) പിടിച്ചുനില്‍ക്കാനാവാതെ പുറത്തുപോയി. ഇത്തവണ കമ്മിന്‍സി​​െന്‍റ പന്തിന്​ അടിക്കാനുള്ള ശ്രമം ഫിഞ്ചി​​െന്‍റ കരങ്ങളില്‍ അവസാനിച്ചു. അപ്പോഴും മറുവശത്ത്​ തമീം കരുതലോടെ ബാറ്റുവീശി. ഇംറുല്‍ ഖൈസിന്​ പിന്നാലെയെത്തിയ വിക്കറ്റ്​ കീപ്പര്‍ മുഷ്​ഫിഖുര്‍ റഹീം (9) ഹ​െന്‍റിക്വസി​​െന്‍റ പന്തിലും പുറത്തായി. ഷാകിബുല്‍ ഹസനു മാത്രമാണ്​ ഒാസീസ്​ ബൗളര്‍മാരെ​ കു​റച്ചെങ്കിലും പ്രതിരോധിക്കാനായത്​. 48 പന്തുകള്‍ നേരിട്ട്​ 29 റണ്‍സുമായി നിലയുറപ്പിക്കവെ ഹെഡി​​െന്‍റ പന്തില്‍ ​എല്‍.ബി.ഡബ്ല്യൂ ആയി പുറത്താവുകയായിരുന്നു. സാബിര്‍ റഹ്​മാനും (8) മഹ്​മൂദുല്ലയും (8) വന്നതുപോ​െലതന്നെ മടങ്ങി. ടീം സ്​കോര്‍ 181ല്‍ എത്തിനില്‍ക്കെ സെഞ്ച്വറിയിലേക്ക്​ കുതിച്ച തമീമിന്​ (95) സ്​റ്റാര്‍ക്കും തടയിട്ടതോടെ ബംഗ്ലാദേശി​​െന്‍റ പതനം പൂര്‍ണമായി. ​െമഹ്​ദി ഹസന്‍ മിറാസ്​(14), മഷ്​റ​ഫെ മുര്‍തസ (0), റുബല്‍ ഹുസൈന്‍ (0) എന്നിവരും ​െപ​െട്ടന്ന്​​ പുറത്തായി.

ആസ്​ട്രേലിയക്കായി മിച്ചല്‍ സ്​റ്റാര്‍ക്ക്​ നാലു വിക്കറ്റ്​ വീഴ്​ത്തിയപ്പോള്‍ ആഡം സാംപ രണ്ടു വിക്കറ്റും ജോഷ്​ ഹേസല്‍വുഡ്​, പാറ്റ്​ കമ്മിന്‍സ്​, ട്രാവിസ്​ ഹെഡ്​, മോയ്​സസ്​ ഹ​െന്‍റിക്വസ്​ എന്നിവര്‍ ഒാരോ വിക്കറ്റ്​ വീതവും വീഴ്ത്തി.



Sharing is Caring