പി.ജെ കുര്യനെ രാജ്യസഭയിലേക്ക് മല്‍സരിപ്പിക്കുന്നതിനെ ചൊല്ലി കോണ്‍ഗ്രസില്‍ ഉടലെടുത്ത തര്‍ക്കത്തില്‍ യുവ നേതാക്കളെ പിന്തുണച്ച് മുതിര്‍ന്ന നേതാവ് കെ. സുധാകരന്‍. കോണ്‍ഗ്രസില്‍ അഴിച്ചു പണി ആവശ്യമാണ്. രാജ്യസഭയിലേക്ക് പി.ജെ. കുര്യന് പകരം പുതുമുഖത്തെ പരിഗണിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.
ൈഹക്കമാന്‍ഡിന് ഇക്കാര്യത്തില്‍ വ്യക്തമായ പദ്ധതിയുണ്ട്. പാര്‍ട്ടിെയ പരസ്യമായി വിമര്‍ശിക്കുന്നത് യുവനേതാക്കള്‍ അവസാനിപ്പിക്കണം. അഭിപ്രായം പറയേണ്ടത് പരസ്യമായല്ല, പാര്‍ട്ടി ഫോറത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

പി.ജെ കുര്യനെ മല്‍സരിപ്പിക്കുന്നതിനെതിരെ വി.ടി ബല്‍റാം, ഷാഫി പറമ്ബില്‍, റോജി.എം.ജോണ്‍, ഹൈബി ഇൗഡന്‍, അനില്‍ അക്കര തുടങ്ങിയ കോണ്‍ഗ്രസിലെ യുവനേതാക്കള്‍ പരസ്യമായി രംഗത്തെത്തിയിരുന്നു.












