യുവനേതാക്കളെ പിന്തുണച്ച്‌​ കെ.സുധാകരന്‍; കോണ്‍ഗ്രസില്‍ അഴിച്ചുപണി ആവശ്യം

പി.​ജെ കുര്യനെ രാജ്യസഭയിലേക്ക്​ മല്‍സരിപ്പിക്കുന്നതിനെ ചൊല്ലി കോണ്‍ഗ്രസില്‍ ഉടലെടുത്ത തര്‍ക്കത്തില്‍ യുവ നേതാക്കളെ പിന്തുണച്ച്‌​​ മുതിര്‍ന്ന നേതാവ്​ കെ. സുധാകര​ന്‍. കോണ്‍​ഗ്രസില്‍ അഴിച്ചു പണി ആവശ്യമാണ്​. രാജ്യസഭയിലേക്ക്​ പി.ജെ. കുര്യന്​ പകരം പുതുമുഖത്തെ പരിഗണിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. ​

ൈഹക്കമാന്‍ഡിന്​ ഇക്കാര്യത്തില്‍ വ്യക്​തമായ പദ്ധതിയുണ്ട്​. പാര്‍ട്ടി​െയ പരസ്യമായി വിമര്‍ശിക്കുന്നത്​ യുവനേതാക്കള്‍ അവസാനിപ്പിക്കണം. അഭിപ്രായം പറയേണ്ടത്​ പരസ്യമായല്ല, പാര്‍ട്ടി ഫോറത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

പി.ജെ കുര്യനെ മല്‍സരിപ്പിക്ക​ുന്നതിനെതിരെ വി.ടി ബല്‍റാം, ഷാഫി പറമ്ബില്‍, റോജി.എം.ജോണ്‍, ഹൈബി ഇൗഡന്‍, അനില്‍ അക്കര തുടങ്ങിയ കോണ്‍ഗ്രസിലെ യുവനേതാക്കള്‍ പരസ്യമായി രംഗത്തെത്തിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *