പാര്‍ട്ടി പറഞ്ഞാല്‍ മാറാം​-കുര്യന്‍

കോണ്‍ഗ്രസ്​ നേതൃത്വം ആവശ്യപ്പെടുകയാണെങ്കില്‍ മല്‍സര രംഗത്ത്​ നിന്ന്​ മാറി നില്‍ക്കാന്‍ തയ്യാറാണെന്ന്​ പി.ജെ കുര്യന്‍. പാര്‍ട്ടിയാണ്​ തനിക്ക്​ ഇതുവരെ പദവികള്‍ നല്‍കിയത്​. പാര്‍ട്ടിയില്‍ വ്യത്യസ്​തമായ അഭിപ്രായങ്ങള്‍ ഉണ്ടാവണം. യുവാക്കളുടെ അഭിപ്രായം സ്വാഗതം ചെയ്യുന്നതായും കുര്യന്‍ പറഞ്ഞു.

പി.ജെ കുര്യന്‍ രാജ്യസഭയിലേക്ക്​ വീണ്ടും മല്‍സരിക്കുന്നതിനെതിരെ കോണ്‍ഗ്രസിലെ യുവ എം.എല്‍.എമാര്‍ രംഗത്തെത്തിയിരുന്നു. വി.ടി ബല്‍റാം, ഷാഫി പറമ്ബില്‍, ഹെബി ഇൗഡന്‍, അനില്‍ അക്കര തുടങ്ങിയവരാണ്​ വിമര്‍ശനമുന്നയിച്ചത്​.

അതേ സമയം, രാജ്യസഭ സീറ്റ്​ വിവാദമാക്കേണ്ട കാര്യമി​ല്ലെന്ന്​ കെ.മുരളീധരന്‍ എം.എല്‍.എ വ്യക്​തമാക്കി. കാര്യങ്ങള്‍ പറയാന്‍ കഴിവുള്ളവരെ രാജ്യസഭയിലേക്ക്​ അയക്കണം. പ്രായമല്ല കഴിവാണ്​ പ്രധാനമെന്നും മുരളീധരന്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *