ന്യുയോര്‍ക്ക്: മയക്കുമരുന്നു കള്ളക്കടത്തുകാര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ന്യൂഹാംപ്ഷെയറില്‍ ഒരു ചടങ്ങില്‍ സംസാരിക്കവെയാണ് അദ്ദേഹം മയക്കുമരുന്നു കള്ളക്കടത്തുകാര്‍ക്കു കടുത്ത ശിക്ഷ നല്‍കണമെന്നു വാദിച്ചത്.
മയക്കുമരുന്ന് കടത്തുകാര്‍ക്കു വധശിക്ഷ വിധിക്കുന്ന തരത്തില്‍ ഭരണകൂടം നിയമം തയാറാക്കുകയാണ്. ഇത്തരം മയക്കുമരുന്ന് ഇടപാടുകാര്ക്കെതിരേ കടുത്ത നടപടി സ്വീകരിച്ചില്ലെങ്കില്‍ നാം സമയം നഷ്ടപ്പെടുത്തുകയാണ്. ഈ നീക്കത്തിന് രാഷ്ട്രീയ, നിയമ പ്രതിസന്ധികള്‍ നേരിടുമെന്നും ട്രംപ് പറഞ്ഞു.

അമേരിക്കയില്‍ 24 ലക്ഷം പേര് ലഹരിമരുന്നിന് അടിമകളാണെന്നാണു കണക്കുകള്‍. 2016ല്‍ 63000 പേരാണ് ലഹരി ഉപയോഗത്തെ തുടര്‍ന്ന് മരിച്ചത്. കഴിഞ്ഞ ദിവസം പെന്‍സില്‍വാനിയയിലെ റാലിയിലും ട്രംപ് കള്ളക്കടത്തുകാര്‍ക്ക് വധശിക്ഷ നല്‍കുന്നതിനെ കുറിച്ച് സംസാരിച്ചിരുന്നു.













