കളളപ്പണ വേട്ടയിൽ മതസ്ഥാപനങ്ങൾക്ക് മേൽ കേന്ദ്ര സർക്കാരിന്റെ പിടി.1000,500 രൂപയുടെ നോട്ടുകൾ അസാധുവാക്കിയ ശേഷം ചില മതസ്ഥാപനങ്ങൾ കളളപ്പണം വെളുപ്പിക്കാൻ ശ്രമിച്ചുവെന്ന കണ്ടെത്തലിനെ തുടർന്ന് ട്രസ്റ്റുകൾ കണക്കു ബോധിപ്പിക്കണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു.
രാജ്യത്തെ 4,500 ട്രസ്റ്റുകൾ നവംബർ 8 മുതൽ 11 വരെ നടത്തിയ പണമിടപാടുകളുടെ കണക്കാണ് ബോധിപ്പിക്കേണ്ടത്.ഇവയിൽ മതസംഘടനകളുടെ കീഴിൽ പ്രവർത്തിക്കുന്നവയുമുണ്ട്.വെളളിയാഴ്ചക്കകം മറുപടി നൽകണമെന്നാവശ്യപ്പെട്ട് ആദായ നികുതി വകുപ്പ് ട്രസ്റ്റുകൾക്ക് നോട്ടീസ് അയച്ചു.














