മതസ്ഥാപനങ്ങൾക്കു മേൽ പിടി,ട്രസ്റ്റുകൾ കണക്കു ബോധിപ്പിക്കണമെന്ന് കേന്ദ്ര സർക്കാർ


കളളപ്പണ വേട്ടയിൽ മതസ്ഥാപനങ്ങൾക്ക് മേൽ കേന്ദ്ര സർക്കാരിന്‍റെ പിടി.1000,500 രൂപയുടെ നോട്ടുകൾ അസാധുവാക്കിയ ശേഷം ചില മതസ്ഥാപനങ്ങൾ കളളപ്പണം വെളുപ്പിക്കാൻ ശ്രമിച്ചുവെന്ന കണ്ടെത്തലിനെ തുടർന്ന് ട്രസ്റ്റുകൾ കണക്കു ബോധിപ്പിക്കണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു.


രാജ്യത്തെ 4,500 ട്രസ്റ്റുകൾ നവംബർ 8 മുതൽ 11 വരെ നടത്തിയ പണമിടപാടുകളുടെ കണക്കാണ് ബോധിപ്പിക്കേണ്ടത്.ഇവയിൽ മതസംഘടനകളുടെ കീ‍ഴിൽ പ്രവർത്തിക്കുന്നവയുമുണ്ട്.വെളളിയാ‍ഴ്ചക്കകം മറുപടി നൽകണമെന്നാവശ്യപ്പെട്ട് ആദായ നികുതി വകുപ്പ് ട്രസ്റ്റുകൾക്ക് നോട്ടീസ് അയച്ചു.




Sharing is Caring