മാധ്യമങ്ങള്‍ക്ക് നേരെയുള്ള ബാഹ്യനിയന്ത്രണങ്ങള്‍ സമൂഹത്തിന് നല്ലതല്ല: മോദി


മാധ്യമങ്ങള്‍ക്ക് നേരയുള്ള ബാഹ്യനിയന്ത്രണങ്ങള്‍ സമൂഹത്തിന് നല്ലതല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും തീര്‍ച്ചയായും പിന്‍തുടരേണ്ടതുണ്ട്. എന്നാല്‍ അതിന് ചില പരിധികളുണ്ട്. അമ്മ മക്കളോട് അമിതമായി ഭക്ഷണം കഴിക്കരുത് എന്ന് പറയുന്നത് പോലെ- മോദി പറഞ്ഞു.


അടിയന്തരാവസ്ഥ കാലത്ത് പ്രസ് കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. മൊറാര്‍ജി ദേശായി പ്രധാനമന്ത്രിയായപ്പോഴാണ് ഈ നിരോധനം നീക്കിയതെന്നും മോദി ചൂണ്ടിക്കാട്ടി.



Sharing is Caring