നോട്ടുമാറ്റം; നാളെ മുതല്‍ കേരളത്തിലും മഷി പുരളും


സംസ്ഥാനത്ത് നാളെ മുതല്‍ അസാധുനോട്ടുകള്‍ മാറാന്‍ എത്തുന്നവരുടെ വിരലില്‍ മഷിപുരട്ടിത്തുടങ്ങും. ബാങ്കുകളില്‍ ആവശ്യമായ മഷി എത്താത്തതിനെ തുടര്‍ന്ന് കേരളത്തിലെ ബാങ്കുകളില്‍ നോട്ടുമാറുന്നവരുടെ വിരലില്‍ മഷിപുരട്ടി തുടങ്ങിയിരുന്നില്ല. അതേസമയം, മറ്റ് സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ തീരുമാനം നടപ്പാക്കിത്തുടങ്ങിയിരുന്നു.
ബാങ്ക്, പോസ്റ്റോഫീസ് എന്നിവിടങ്ങളിലൂടെ പഴയനോട്ടുകള്‍ മാറാനെത്തുന്നവരുടെ വലത് കൈയ്യുടെ ചൂണ്ടുവിരലില്‍ മഷിപുരട്ടണമെന്നാണ് റിസര്‍വ് ബാങ്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഒറ്റത്തവണ മാത്രമേ നോട്ടുകള്‍ മാറ്റി വാങ്ങുന്നുള്ളൂ എന്ന് ഉറപ്പു വരുത്താനാണ് ഈ നടപടി. അടയാളം ഇടാനുള്ള മഷി റിസര്‍വ് ബാങ്കിന്‍റെ മേല്‍നോട്ടത്തിലാണ് ബാങ്ക്, പോസ്റ്റോഫീസ് എന്നിവിടങ്ങളിലേയ്ക്ക് എത്തിക്കുന്നത്.




Sharing is Caring