മതസംഘടനകളുടെ ട്രസ്റ്റുകള്‍ക്ക് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചു

മതസംഘടനകളുടെ നേതൃത്വത്തിലുള്ള ട്രസ്റ്റുകള്‍ക്ക് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചു. 1400 ട്രസ്റ്റുകള്‍ക്കാണ് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചത്. നവംബര്‍ 8 മുതല്‍ 11 വരെയുള്ള ക്യാഷ് ബാലന്‍സ് വിവരങ്ങള്‍ കൈമാറണമെന്നാണ് നിര്‍ദ്ദേശം. നവംബര്‍ 18ന് മുന്‍പ് വിവരങ്ങള്‍ കൈമാറണമെന്നാണ് നിര്‍ദ്ദേശം.
നോട്ട് അസാധുവാക്കിയ ശേഷം കൈകാര്യം ചെയ്ത പണത്തിന്‍റെ വിവരങ്ങള്‍ ലഭിക്കുന്നതിനാണ് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചത്. നോട്ട് നിരോധിച്ച ശേഷം ചില മതസ്ഥാപനങ്ങളുടെ മറവില്‍ കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമമുണ്ടായെന്ന ആരോപണത്തിന്‍റെ അടിസ്ഥാനത്തിലാണ് ആദായ നികുതി വകുപ്പിന്‍റെ നടപടി.
നോട്ട് അസാധുവാക്കലിന് ശേഷം ചില മതസംഘടനകളുടെ നിയന്ത്രണത്തിലുള്ള ട്രസ്റ്റുകളിലേക്ക് വന്‍ തോതില്‍ നിക്ഷേപം എത്തിയെന്നാണ് ആരോപണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *