അരൂര്‍ പാലത്തില്‍ നിന്ന് പിക്കപ്പ് വാന്‍ കായലില്‍ വീണു; അഞ്ച് പേരെ കാണാതായി


ആലപ്പുഴ: അരൂര്‍ പാലത്തില്‍ നിന്ന് പിക്കപ്പ് വാന്‍ കായലിലേക്ക് മറിഞ്ഞ് അഞ്ച് പേരെ കാണാതായി. എറണാകുളം ഭാഗത്ത് നിന്ന് ആലപ്പുഴയിലേക്ക് പോകുകയായിരുന്ന പിക്കപ്പ് വാനാണ് കായലിലേക്ക് മാറിഞ്ഞത്. പാലത്തിന്‍റെ കൈവരി തകര്‍ത്ത് വാന്‍ കായലിലേക്ക് മറിയുകയായിരുന്നു.
വാനില്‍ ഒന്‍പത് പേരുണ്ടായിരുന്നു. ഡ്രൈവര്‍ ഒഴികെ എല്ലാവരും നേപ്പാള്‍ സ്വദേശികളാണ്. ഡ്രൈവര്‍ മലയാളിയാണ്. നാല് പേര്‍ നീന്തി രക്ഷപെട്ടു. ഇവരെ പരുക്കുകളോടെ എറണാകുളം ലേക്ക്ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചേര്‍ത്തലയിലെ പനയപ്പള്ളിയിലേക്ക് പന്തല്‍ നിര്‍മ്മാണത്തിനായി പോകുകയായിരുന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്.
ഒരു കിലോമീറ്ററിലധികം നീളമുള്ള പാലത്തിന്‍റെ മധ്യഭാഗത്ത് വച്ചാണ് അപകടമുണ്ടായത്.




Sharing is Caring