നടന്‍ ദിലീപിന്റെ മള്‍ട്ടിപ്ലക്സില്‍ നിന്നും ലക്ഷക്കണക്കിന് രൂപ മോഷ്ടിച്ചയാള്‍ പിടിയില്‍


നടന്‍ ദിലീപിന്റെ ഡിസിനിമാസ് മള്‍ട്ടിപര്‍പ്പസ് തീയ്യേറ്ററില്‍ നിന്നും ലക്ഷക്കണക്കിന് രൂപയുമായി മുങ്ങിയ ആളെ പിടികൂടി. ത്രിപുര കോവൈ ജില്ലയിലെ മഹാറാണിപൂര്‍ സ്വദേശിയായ മിത്തന്‍ സഹാജി എന്ന യുവാവാണ് അറസ്റ്റിലായത്. തീയ്യേറ്ററിലെ സഹായി ആയിരുന്നു ഇയാള്‍. കളക്ഷനായി ലഭിച്ച ഏഴ് ലക്ഷം രൂപയായിരുന്നു ഇയാള്‍ അവിടെ നിന്നും മോഷ്ടിച്ചത്. എസ്പി ആര്‍ നിശാന്തിനിയുടെ കീഴിലുള്ള പ്രത്യേകസംഘമാണ് അന്വേഷണത്തിനൊടുവില്‍ ഇയാളെ പിടികൂടിയത്. ത്രിപുരയും ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന ലെമ്ബുച്ചിറയില്‍ വെച്ചായിരുന്നു അറസ്റ്റ്.




Sharing is Caring