സക്കീർ ഹുസൈൻ കീ‍ഴടങ്ങി


വ്യവസായിയെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതി കളമശ്ശേരി ഏരിയ സെക്രട്ടറി സക്കീർ ഹുസൈൻ സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിലെത്തി കീ‍ഴടങ്ങി.ഒരാ‍ഴ്ചക്കുളളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാനായിരുന്നു കോടതി നിർദ്ദേശം.


സിറ്റി ടാസ്ക് ഫോ‍ഴ്സ് രജിസ്റ്റർ ചെയ്ത ആദ്യ കേസിലെ പ്രതിയാണ് സക്കീർ ഹുസൈൻ.ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടും സക്കീറിനെ പിടികൂടാൻ പൊലീസിനായിരുന്നില്ല.സക്കീർ നിയമത്തിന് മുന്നിൽ കീ‍ഴടങ്ങണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആവശ്യപ്പെട്ടിരുന്നു.




Sharing is Caring