അരൂർ പാലത്തിൽ നിന്ന് മറിഞ്ഞ ജീപ്പ് കണ്ടെത്തി ; കാണാതായ അഞ്ച് പേർക്കായി തിരച്ചിൽ തുടരുന്നു


അരൂർ-കുമ്പളം പാലത്തിൽ നിന്ന് ഇന്നലെ കായലിലേക്ക് വീണ ജീപ്പ് കണ്ടെത്തി. പാലത്തിന്റെ താഴെ നിന്ന് കണ്ടെത്തിയ ജീപ്പിൽ പക്ഷെ കാണാതായവർ ഉണ്ടായിരുന്നില്ല. അപകടം നടക്കുമ്പോൾ ജീപ്പിൽ ഒമ്പത് പേർ ഉണ്ടായിരുന്നു. അതിൽ നാലുപേരെ സംഭവസമയത്തുതന്നെ മത്സ്യത്തൊഴിലാളികൾ രക്ഷപെടുത്തിയിരുന്നു, കാണാതായ അഞ്ചു പേർക്കായി തിരച്ചിൽ ഇപ്പോളും നടക്കുന്നുണ്ട്. വണ്ടിയിൽ ഉണ്ടായിരുന്നവരെല്ലാം നേപ്പാളി സ്വാദേശികളാണ്.


ബോൾഗാട്ടിയിൽ നിന്ന് പന്തൽ പണിയും കഴിഞ്ഞു താമസസ്ഥലത്തേക്ക് വരുന്ന വഴിയാണ് അപകടം ഉണ്ടായത്.അമിത വേഗമാണ് അപകടത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിരീക്ഷണം.അപകടം നടന്നത് വേലിയിറക്ക സമയത്തായതിനാൽ കാണാതായവർ ഒഴുക്കിൽ പെട്ടിരിക്കാമെന്നും പോലീസ് പറഞ്ഞു. തിരച്ചിലിന് നേവിയുടെ സഹായവും ഫയർ ഫോഴ്സ് തേടിയിട്ടുണ്ട്. അപകടത്തിൽപെട്ട ജീപ്പിന് പിന്നിൽ ടിപ്പർ ഇടിച്ചതാണ് അപകടകാരണമെന്നും പറയുന്നു. ടിപ്പറിനായും പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.




Sharing is Caring