ഫേസ്ബുക്ക് ലൈവ് വിഡിയോ എടുക്കുന്നതിനിടെ ബോട്ട് മുങ്ങി ഏഴ് യുവാക്കളെ കാണാതായി. നാഗ്പൂരിലെ വേന ഡാമിലാണ് അപകടം നടന്നത്.
ഞായറാഴ്ച വൈകിട്ട് ഡാമില്‍ ബോട്ട് യാത്രക്കെത്തിയ ഒമ്ബതു യുവാക്കളാണ് അപകടത്തില്‍ പെട്ടത്. രണ്ട് ബോട്ട് ജീവനക്കാരെയും ഒരു കോളജ് വിദ്യാര്‍ഥിയെയും സാഹസികമായി രക്ഷപ്പെടുത്തി.
ബോട്ടില്‍ മൂന്ന് ജീവനക്കാര്‍ ഉള്‍പ്പെടെ പതിനൊന്ന് പേരാണ് യാത്ര ചെയ്തിരുന്നത്. യാത്രക്കിടെ യുവാക്കള്‍ ഫേസ്ബുക്ക് ലൈവ് വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. വിഡിയോക്ക് പോസ് ചെയ്യുന്നതിനായി ഒമ്ബതുപേരും ഒരുമിച്ച് ബോട്ടിെന്റ ഒരു വശത്തേക്ക് നിന്നതാണ് അപകടത്തിനിടയാക്കിയത്.
യുവാക്കള്ഒരുമിച്ച് നിന്ന് സെല്‍ഫിയെടുക്കുന്നതിനിടെ ബോട്ട് മറിയുകയായിരുന്നു. സംഭവത്തിന് ദൃക്സാക്ഷിയായ പ്രദേശവാസി പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് പൊലീസെത്തി മൂന്നുപേരെ രക്ഷിച്ചു. ഞായറാഴ്ച രാത്രിയോടെ രക്ഷാപ്രവര്‍ത്തകര്‍ ഒരാളുടെ മൃതദേഹം പുറത്തെടുത്തു. കാണാതായ ഏഴു പേരും നാഗ്പൂര്‍ സ്വദേശികളാണ്. ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.
FLASHNEWS