ഫേസ്​ബുക്ക്​ ലൈവി​നിടെ ബോട്ടുമുങ്ങി: ഡാമില്‍ ഏഴു യുവാക്കളെ കാണാതായി

ഫേസ്​ബുക്ക്​ ലൈവ്​ വിഡിയോ എടുക്കുന്നതിനിടെ ബോട്ട്​ മുങ്ങി ഏഴ്​ യുവാക്കളെ കാണാതായി. നാഗ്​പൂരിലെ വേന ഡാമിലാണ്​ അപകടം നടന്നത്​.
ഞായറാഴ്​ച വൈകിട്ട്​ ഡാമില്‍ ബോട്ട്​ യാത്രക്കെത്തിയ ഒമ്ബതു യുവാക്കളാണ്​ അപകടത്തില്‍ പെട്ടത്​. രണ്ട്​ ബോട്ട്​ ജീവനക്കാരെയും ഒരു കോളജ്​ വിദ്യാര്‍ഥിയെയും സാഹസികമായി രക്ഷപ്പെടുത്തി.
ബോട്ടില്‍ മൂന്ന്​ ജീവനക്കാര്‍ ഉള്‍പ്പെടെ പതിനൊന്ന്​ പേരാണ്​ യാത്ര ചെയ്​തിരുന്നത്​. യാത്രക്കിടെ യുവാക്കള്‍ ഫേസ്​ബുക്ക്​ ലൈവ്​ വിഡിയോ പോസ്​റ്റ്​ ചെയ്​തിരുന്നു. വിഡിയോക്ക്​ പോസ്​ ചെയ്യുന്നതിനായി ഒമ്ബതുപേരും ഒരുമിച്ച്‌​ ബോട്ടി​​െന്‍റ ഒരു വശത്തേക്ക്​ നിന്നതാണ്​ അപകടത്തിനിടയാക്കിയത്​.
യുവാക്കള്‍ഒരുമിച്ച്‌​ നിന്ന്​ സെല്‍ഫിയെടുക്കുന്നതിനിടെ ബോട്ട്​ മറിയുകയായിരുന്നു. സംഭവത്തിന്​ ദൃക്​സാക്ഷിയായ പ്രദേശവാസി പൊലീസിനെ അറിയിച്ചു. തുടര്‍ന്ന്​ പൊലീസെത്തി മൂന്നുപേരെ രക്ഷിച്ചു​. ഞായറാഴ്​ച രാത്രിയോടെ രക്ഷാപ്രവര്‍ത്തകര്‍ ഒരാളുടെ മൃതദേഹം പുറ​ത്തെടുത്തു. കാണാതായ ഏഴു പേരും നാഗ്​പൂര്‍ സ്വദേശികളാണ്​. ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്​.

Spread the love

Leave a Reply

Your email address will not be published. Required fields are marked *