പ്രധാനാധ്യാപികമാര്‍ക്ക്​ കോവിഡ് ; കുന്നുമ്മല്‍ ഉപജില്ലയില്‍ രണ്ട്​ സ്​കൂളുകള്‍ ഇന്നു​ തുറക്കില്ല

കു​ന്നു​മ്മ​ല്‍ ഉ​പ​ജി​ല്ല​യി​ലെ കാ​യ​ക്കൊ​ടി ച​ങ്ങ​രം​കു​ളം യു.​പി സ്​​കൂ​ള്‍, പാ​ലേ​രി എ​ല്‍.​പി സ്​​കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ െഹ​ഡ്​​മി​സ്​​ട്ര​സു​മാ​ര്‍​ക്ക്​ കോ​വി​ഡ്​ പോ​സി​റ്റി​വാ​യ​ത്​ തി​ങ്ക​ളാ​ഴ്​​ച സ്​​കൂ​ളു​ക​ള്‍ തു​റ​ക്കു​ന്ന​തി​ന്​ ത​ട​സ്സ​മാ​യി.

ര​ണ്ട്​ സ്​​കൂ​ളി​ലെ​യും സ​ഹാ​ധ്യാ​പ​ക​രു​മാ​യി പ്ര​ധാ​നാ​ധ്യാ​പി​ക​ക്ക്​ സ​മ്ബ​ര്‍​ക്ക​മു​ള്ള​തി​നാ​ല്‍ എ​ല്ലാ​വ​രും ക്വാ​റ​ന്‍​റീ​നി​ല്‍ പോ​ക​ണ​മെ​ന്ന് ​ആ​രോ​ഗ്യ വ​കു​പ്പ്​ നി​ര്‍​ദേ​ശി​ച്ചു.

സ്​​കൂ​ള്‍ നി​ശ്ചി​ത കാ​ല​ത്തേ​ക്ക്​ അ​ട​ച്ചി​ട​ണ​മെ​ന്ന്​ എ.​ഇ.​ഒ അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്​​ച​യാ​ണ്​ ഇ​രു​വ​ര്‍​ക്കും പോ​സി​റ്റി​വ്​ റി​പ്പോ​ര്‍​ട്ട്​ ല​ഭി​ച്ച​ത​ത്രേ. സ്​​കൂ​ള്‍ തു​റ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ശു​ചീ​ക​ര​ണ​ത്തി​ലും മ​റ്റ്​ ഒ​രു​ക്ക​ങ്ങ​ളി​ലൂം അ​ധ്യാ​പ​ക​ര്‍ പ്ര​ധാ​നാ​ധ്യാ​പി​ക​യു​മാ​യി ഒ​ന്നി​ച്ചാ​ണു​ണ്ടാ​യി​രു​ന്ന​ത്.

ഒ​രാ​ഴ്​​ച ക​ഴി​ഞ്ഞ്​ ആ​ര്‍.​ടി.​പി.​സി.​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തി കോ​വി​ഡ്​ നെ​ഗ​റ്റി​വാ​യാ​ല്‍ മാ​ത്രം അ​ധ്യാ​പ​ക​ര്‍ സ്​​കൂ​ളി​ലെ​ത്തി​യാ​ല്‍ മ​തി​യെ​ന്നാ​ണ്​ എ.​ഇ.​ഒ നി​ര്‍​ദേ​ശി​ച്ച​തെ​ന്ന്​ പി.​ടി.​എ ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു.

ആ​ഹ്ലാ​ദ​ത്തോ​ടെ കാ​ത്തി​രു​ന്ന സ്​​കൂ​ള്‍ തു​റ​ക്ക​ല്‍ മു​ട​ങ്ങി​യ​തി​ല്‍ നി​രാ​ശ​രാ​ണ്​ അ​ധ്യാ​പ​ക​രും കു​ട്ടി​ക​ളും.

പാ​ലേ​രി​യി​ല്‍ ഒ​മ്ബ​തും ച​ങ്ങ​രം​കു​ള​ത്ത്​ പ​ന്ത്ര​ണ്ടും അ​ധ്യാ​പ​ക​രാ​ണു​ള്ള​ത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *