കുന്നുമ്മല്‍ ഉപജില്ലയിലെ കായക്കൊടി ചങ്ങരംകുളം യു.പി സ്കൂള്‍, പാലേരി എല്‍.പി സ്കൂള്‍ എന്നിവിടങ്ങളില്‍ െഹഡ്മിസ്ട്രസുമാര്ക്ക് കോവിഡ് പോസിറ്റിവായത് തിങ്കളാഴ്ച സ്കൂളുകള്‍ തുറക്കുന്നതിന് തടസ്സമായി.
രണ്ട് സ്കൂളിലെയും സഹാധ്യാപകരുമായി പ്രധാനാധ്യാപികക്ക് സമ്ബര്‍ക്കമുള്ളതിനാല്‍ എല്ലാവരും ക്വാറന്റീനില്‍ പോകണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു.
സ്കൂള്‍ നിശ്ചിത കാലത്തേക്ക് അടച്ചിടണമെന്ന് എ.ഇ.ഒ അറിയിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇരുവര്‍ക്കും പോസിറ്റിവ് റിപ്പോര്‍ട്ട് ലഭിച്ചതത്രേ. സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ശുചീകരണത്തിലും മറ്റ് ഒരുക്കങ്ങളിലൂം അധ്യാപകര്‍ പ്രധാനാധ്യാപികയുമായി ഒന്നിച്ചാണുണ്ടായിരുന്നത്.
ഒരാഴ്ച കഴിഞ്ഞ് ആര്.ടി.പി.സി.ആര് പരിശോധന നടത്തി കോവിഡ് നെഗറ്റിവായാല്‍ മാത്രം അധ്യാപകര്‍ സ്കൂളിലെത്തിയാല്‍ മതിയെന്നാണ് എ.ഇ.ഒ നിര്‍ദേശിച്ചതെന്ന് പി.ടി.എ ഭാരവാഹികള്‍ പറഞ്ഞു.
ആഹ്ലാദത്തോടെ കാത്തിരുന്ന സ്കൂള്‍ തുറക്കല്‍ മുടങ്ങിയതില്‍ നിരാശരാണ് അധ്യാപകരും കുട്ടികളും.
പാലേരിയില്‍ ഒമ്ബതും ചങ്ങരംകുളത്ത് പന്ത്രണ്ടും അധ്യാപകരാണുള്ളത്.