ചരിത്രദിനം, അമ്മ പരിപാലിക്കുന്നതുപോലെ കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ സുരക്ഷ ഒരുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: ഒന്നരവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറക്കുന്നു.കേരള പൊതുവിദ്യാഭ്യാസ രംഗത്ത് ചരിത്രം കുറിക്കുന്ന ദിനമാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

അമ്മ പരിപാലിക്കുന്നതുപോലെ കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ സുരക്ഷ ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മാതാപിതാക്കളുടെ ആശങ്ക സ്‌കൂളുകള്‍ തുറന്ന് ദിവസങ്ങള്‍ക്കുള്ളില്‍ മാറും. എല്ലാ ഉത്തരവാദിത്വവും സര്‍ക്കാര്‍ ഏറ്റെടുക്കുകയാണെന്നും മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു. ഒരാഴ്ചയ്ക്ക് ശേഷം അവലോകന യോഗം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

ഒന്ന് മുതല്‍ ഏഴ് വരെയും, പത്ത്, പ്ലസ്ടു ക്ലാസുകളുമാണ് ഇന്ന് ആരംഭിക്കുന്നത്.തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്കൂളില്‍ വിദ്യാഭ്യാസമന്ത്രി സംസ്ഥാനതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും.15,452 സ്കൂളുകളിലായി 42 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഉള്ളത്. ഇതില്‍ പത്ത് ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് ഇന്ന് സ്കൂളുകളിലെത്തുന്നത്.

ഒരു ബെഞ്ചില്‍ രണ്ട് കുട്ടികള്‍ വീതമേ പാടുള്ളു. ഭക്ഷണം കഴിക്കുമ്ബോള്‍ രണ്ട് മീറ്റര്‍ അകലം പാലിക്കണം. രണ്ട് ഡോസ് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച ആദ്ധ്യപകര്‍ക്ക് മാത്രമേ ക്ലാസിലെത്താന്‍ അനുമതിയുള്ളൂ.2282 അദ്ധ്യാപകരാണ് വാക്സിന്‍ എടുക്കാനുള്ളത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *