ദില്ലി: ജീവപര്യന്തം തടവുകാരെ മോചിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാറുകള്‍ക്കേര്‍പ്പെടുത്തിയ വിലക്ക് സുപ്രീംകോടതി ഉപാധികളോടെ നീക്കി. ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട തടവുകാരെ വിവിധ സംസ്ഥാനസര്‍ക്കാറുകള്‍ മോചിപ്പിക്കുന്നത് സുപ്രീംകോടതി വിലക്കിയത് കഴിഞ്ഞകൊല്ലമാണ്.
രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം തടവനുഭവിക്കുന്നവരുടെ കാര്യത്തില്‍ ഈ ഉത്തരവ് ബാധകമായിരിക്കില്ലെന്നും ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തു അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. മുന്‍ പ്രധാനമന്ത്രിയുടെ ഘാതകരായ ഏഴുപേരെ മോചിപ്പിക്കാനുള്ള തമിഴ്‌നാട് സര്‍ക്കാറിന്റെ തീരുമാനമാണ് സുപ്രീംകോടതിയുടെ ഇടപെടലിനു വഴിവെച്ചത്.

ഭരണഘടനയുടെ 72, 161 അനുച്ഛേദങ്ങള്‍പ്രകാരം രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കുമുള്ള വിവേചനാധികാരത്തിനു വിധേയമായിരിക്കും തടവുകാരെ മോചിപ്പിക്കാനുള്ള സംസ്ഥാനസര്‍ക്കാറുകളുടെ അധികാരമെന്ന് കോടതി വ്യക്തമാക്കി.
സി.ബി.ഐ.പോലുള്ള കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ച കേസുകളില്‍ ശിക്ഷിച്ചവരെ മോചിപ്പിക്കാന്‍ സംസ്ഥാനസര്‍ക്കാറുകള്‍ക്ക് അധികാരമില്ലെന്ന് ഉപാധികള്‍ വിശദീകരിച്ച് സുപ്രീംകോടതി പറഞ്ഞു.












