ജനവിരുദ്ധ- തൊഴിലാളിദ്രോഹ നയങ്ങള്‍ നടപ്പാക്കുന്ന കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൊല്ലം ജില്ലയുടെ താക്കീത്


കൊല്ലം :ജനവിരുദ്ധ- തൊഴിലാളിദ്രോഹ നയങ്ങള്‍ നടപ്പാക്കുന്ന കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൊല്ലം ജില്ലയുടെ താക്കീത് കേന്ദ്ര ട്രേഡ് യൂണിയനുകള്‍ ആഹ്വാനംചെയ്ത 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് ജില്ലയെ നിശ്ചലമാക്കി. അങ്ങിങ്ങ് ഇരുചക്രവാഹനങ്ങള്‍ ഒഴികെ നിരത്തുകള്‍ തീര്‍ത്തും വിജനമായിരുന്നു. സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കാതെയും ജോലി ഉപേക്ഷിച്ചും പൊതുജനം പ്രക്ഷോഭത്തെ ചരിത്രവിജയമാക്കി.


ജീവനക്കാരും അധ്യാപകരും പണിമുടക്കിയതിനാല്‍ സര്‍ക്കാര്‍ ഓഫീസുകളും സ്കൂളുകളും പ്രവര്‍ത്തിച്ചില്ല. പരമ്പരാഗത വ്യവസായങ്ങളുടെ ഈറ്റില്ലമായ ജില്ലയിലെ തൊഴില്‍ മേഖലകള്‍ നിശ്ചലമായി.




Sharing is Caring