ദേശീയ പണിമുടക്കില്‍ കേരളം നിശ്ചലമായി

ദേശീയ പണിമുടക്കില്‍ കേരളം നിശ്ചലമായി. ഡയസ്നോണ്‍ പോലുള്ള ഭീഷണികള്‍ തള്ളി ജീവനക്കാരും തൊഴിലാളികളും ഒറ്റക്കെട്ടായി പണിമുടക്കില്‍ അണിനിരന്നു. പണിമുടക്കിയ വിവിധ മേഖലകളിലെ തൊഴിലാളികളും ജീവനക്കാരും പ്രകടനങ്ങളും ധര്‍ണയും നടത്തി.സര്‍ക്കാര്‍ ഓഫീസുകളും വിദ്യാഭ്യാസസ്ഥാപനങ്ങളും പണിശാലകളും പൂര്‍ണമായും അടഞ്ഞുകിടന്നു. സ്കൂള്‍, കോളേജ്, സര്‍വകലാശാലാ അധ്യാപകരും ജീവനക്കാരും പണിമുടക്കില്‍ അണിചേര്‍ന്നു. പിഎസ്സിയുടേത് അടക്കം പരീക്ഷകള്‍ മാറ്റിവച്ചു. വാഹനങ്ങള്‍ പണിമുടക്കിയതോടെ തെരുവുകള്‍ നിശ്ചലമായി. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. ഭരണസിരാകേന്ദ്രമായ സെക്രട്ടറിയറ്റിന്റെ പ്രവര്‍ത്തനം സ്തംഭിച്ചു.കെഎസ്ആര്‍ടിസി ബസുകളൊന്നും ഓടിയില്ല. ഓട്ടോ, ടാക്സി, ലോറി എന്നിവയും നിരത്തിലിറങ്ങിയില്ല. ഗതാഗതവും ചരക്കുനീക്കവും സ്തംഭനത്തിലായി. സംഘര്‍ഷരഹിതമായിരുന്നു പണിമുടക്ക്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *