തൊഴിലാളിശക്തിയില്‍ ജില്ല നിശ്ചലം

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയന്‍ സമിതി നേതൃത്വത്തില്‍ നടത്തിയ പണിമുടക്ക് ജില്ലയില്‍ പൂര്‍ണം. എല്ലാ വിഭാഗം തൊഴിലാളികളും പങ്കെടുത്ത പണിമുടക്ക് സമാധാനപരമായിരുന്നു. സര്‍വമേഖലകളിലെയും തൊഴിലാളികള്‍ പണിമുടക്കിയതോടെ തലസ്ഥാനം നിശ്ചലമായി. പണിമുടക്കിയ തൊഴിലാളികള്‍ ജില്ലയൊട്ടാകെ പ്രകടനവും ധര്‍ണയും സംഘടിപ്പിച്ചു. ധര്‍ണ സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ ഉദ്ഘാടനംചെയ്തു. ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ അധ്യക്ഷനായി. എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് കുറ്റിയാനിക്കാട് മധു സ്വാഗതം പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *