ബാങ്കുകളുടെ മൂലധനസമാഹരണത്തെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് കേന്ദ്രസര്‍ക്കാര്‍. രണ്ട് വര്‍ഷങ്ങളിലായി നടപ്പാക്കുന്ന മൂലധനസമാഹരണത്തിെന്റ ഭാഗമായി സര്‍ക്കാര്‍ ഇൗ സാമ്ബത്തിക വര്‍ഷം ബാങ്കുകള്‍ക്ക് നല്‍കുക 88, 100 കോടി. 20 പൊതുമേഖല ബാങ്കുകള്‍ക്കായിരിക്കും ഇത്രയും തുക സര്‍ക്കാര്‍ നല്‍കുക.
മൂലധനസമാഹരണത്തിെന്റ ഭാഗമായി ഏറ്റവും കൂടുതല്‍ തുക നല്‍കുക െഎ.ഡി.ബി.െഎ ബാങ്കിനായിരിക്കും. 10,610 കോടിയായിരിക്കും ബാങ്കിന് നല്‍കുക. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്.ബി.െഎക്ക് 8,800 കോടിയും നല്‍കും. ബാങ്ക് ഒാഫ് ഇന്ത്യ 9,232, യുക്കോ ബാങ്ക് 6,507, പഞ്ചാബ് നാഷണല്‍ ബാങ്ക് 5,473, ബാങ്ക് ഒാഫ് ബറോഡ 5,375 , സെന്ററല്‍ ബാങ്ക് ഒാഫ് ഇന്ത്യ 5,158, കാനറ ബാങ്ക് 4,865, ഇന്ത്യന്‍ ഒാവര്‍സീസ് ബാങ്ക് 4,694, യൂണിയന് ബാങ്ക് ഒാഫ് ഇന്ത്യക്ക് 4,254 കോടിയും നല്‍കും.

ബാങ്കുകളിലെ പ്രശ്നം വളരെ ഗുരുതരമായ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നത്. ഗുരുതരമായ സാമ്ബത്തിക പ്രശ്നത്തിന് പരിഹാരം കാണുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇതിനൊപ്പം ബാങ്കുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ഇത് വീണ്ടും ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നപടികളുമായി മുന്നോട്ട് പോവുമെന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.













