കിട്ടാക്കടം: ബാങ്കുകള്‍ക്ക്​ സര്‍ക്കാര്‍ നല്‍കുക 88,100 കോടി


ബാങ്കുകളുടെ മൂലധനസമാഹരണത്തെ സംബന്ധിച്ച്‌​ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട്​ കേന്ദ്രസര്‍ക്കാര്‍. രണ്ട്​ വര്‍ഷങ്ങളിലായി നടപ്പാക്കുന്ന മൂലധനസമാഹരണത്തി​​െന്‍റ ഭാഗമായി സര്‍ക്കാര്‍ ഇൗ സാമ്ബത്തിക വര്‍ഷം ബാങ്കുകള്‍ക്ക്​ നല്‍കുക 88, 100 കോടി. 20 പൊതുമേഖല ബാങ്കുകള്‍ക്കായിരിക്കും ഇത്രയും തുക സര്‍ക്കാര്‍ നല്‍കുക.


മൂലധനസമാഹരണത്തി​​െന്‍റ ഭാഗമായി ഏറ്റവും കൂടുതല്‍ തുക നല്‍കുക ​െഎ.ഡി.ബി.​െഎ ബാങ്കിനായിരിക്കും. 10,610 കോടിയായിരിക്കും ബാങ്കിന്​ നല്‍കുക. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്​.ബി.​െഎക്ക്​ 8,800 കോടിയും നല്‍കും. ബാങ്ക്​ ഒാഫ്​ ഇന്ത്യ 9,232, യുക്കോ ബാങ്ക്​ 6,507, പഞ്ചാബ്​ നാഷണല്‍ ബാങ്ക്​ 5,473, ബാങ്ക്​ ഒാഫ്​ ബറോഡ 5,375 , സ​െന്‍ററല്‍ ബാങ്ക്​ ഒാഫ്​ ഇന്ത്യ 5,158, കാനറ ബാങ്ക്​ 4,865, ഇന്ത്യന്‍ ഒാവര്‍സീസ്​ ബാങ്ക്​ 4,694, യൂണിയന്‍ ബാങ്ക്​ ഒാഫ്​ ഇന്ത്യക്ക്​ 4,254 കോടിയും നല്‍കും.


ബാങ്കുകളിലെ പ്രശ്​നം വളരെ ഗുരുതരമായ സാഹചര്യത്തിലാണ്​ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നത്​. ​ഗുരുതരമായ സാമ്ബത്തിക പ്രശ്​നത്തിന്​ പരിഹാരം കാണുകയാണ്​ സര്‍ക്കാര്‍ ചെയ്യുന്നത്​. ഇതിനൊപ്പം ബാങ്കുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ഇത്​ വീണ്ടും ആവര്‍ത്തിക്കാതിരിക്കാന്‍ ശക്​തമായ നപടികളുമായി മുന്നോട്ട്​ പോവുമെന്നും ധനമന്ത്രി അരുണ്‍ ജെയ്​റ്റ്​ലി പറഞ്ഞു.



Sharing is Caring