കൊയിലാണ്ടി: മതേതര ഭാരതം അക്രമരഹിത കേരളം ജനിധിപത്യ സമൂഹം എന്ന മുദ്രവാക്ക്യമുയര്‍ത്തിപ്പിടിച് യുത്ത്കോണ്‍ഗ്രസ്സ് ചേമഞ്ചേരി മണ്ഡലം കമ്മറ്റി സ്നേഹ സന്ദേശ യാത്ര സംഘടിപ്പിച്ചു. കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ ജനറല്‍ സെക്രട്ടറി രാജേഷ് കീഴരിയൂര്‍ യൂത്ത്കോണ്‍ഗ്രസ്സ് ചേമഞ്ചേരി മണ്ഡലം കമ്മറ്റി പ്രസിഡണ്ട് ഷഫീര്‍ കാഞ്ഞിരോളിക്ക് പതാ കൈമാറി യാത്ര ഉദ്ഘാടനം ചെയ്തു.മിഥുന്‍ കാപ്പാട് അധ്യക്ഷത വഹിച്ചു. സഹീര്‍ കാപ്പാട്, N. നിഖില്‍, അജീഷ് കൊളക്കാട്, നാധിന്‍ പി.കെ, ജാനിബ് എ.കെ, സാലം കാപ്പാട്, ധിരജ് പി.കെ, അസീം വെങ്ങളം, അനൂപ് മോസസ് എന്നിവര്‍ സംസാരിച്ചു
.