തിക്കോടിയില്‍ടാങ്കര്‍ ലോറി ബൈക്കുമായി കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു


 കൊയിലാണ്ടി: തിക്കോടിയില്‍ടാങ്കര്‍ ലോറി ബൈക്കുമായി കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. പയ്യോളി കിഴൂര്‍ പള്ളിക്കര മുറി സോമന്‍ സുഷമ ദമ്പതികളുടെ മകന്‍ സജിന്‍ സോമന്‍ (23), കിഴൂര്‍ വേങ്ങോട്ട് നാരായണന്റെ മകന്‍ നിഖില്‍ (24) എന്നിവരാണ്‌ മരിച്ചത്. തിക്കോടി   മാപ്പിള എല്‍പി സ്കൂളിന് മുന്‍പില്‍ വെച്ച്  ഇവര്‍ സഞ്ചരിച്ചിരുന്ന ഹോണ്ട  ബൈക്ക് എതിരെ വന്ന  ടാങ്കര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു.സജിന്‍ സോമന്‍ സംഭവ സ്ഥലത്ത് വെച്ച് മരിച്ചു. നിഖിലിനെ കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പുലര്‍ച്ചെ ആറോടെ മരണപ്പെടുകയായിരുന്നു.


Sharing is Caring