പതിനാലുകാരിയെ ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റില്


പതിനാലുകാരിയെ ബലാത്സംഗം ചെയ്ത യുവാവിനെ പെരുനാട് പോലീസ് അറസ്റ്റ് ചെയ്തു. പെരുനാട് മാടമണ്‍ മേലെകുറ്റി വീട്ടില്‍ ജോബി തോമസ് (25) ആണ് പിടിയിലായത്.


ഇയാളുടെ വീട്ടില്‍ വച്ച് 2025 ഏപ്രില്‍ ആറ് മുതല്‍ പത്ത് വരെയുള്ള ദിവസങ്ങളിലാണ് ബലാല്‍ക്കാരമായി ലൈംഗിക പീഡനത്തിനിരയാക്കിയതെന്ന് കോന്നി എന്‍ട്രി ഹോമില്‍ കഴിയുന്ന പെണ്‍കുട്ടി പോലീസിന് മൊഴിനല്‍കി.


പത്തനംതിട്ട വനിതാ പോലീസ് സ്റ്റേഷന്‍ എസ് ഐ. കെ ആര്‍ ഷെമി മോളാണ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്. പെരുനാട് പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു. പോലീസ് ഇന്‍സ്പെക്ടര്‍ ജി വിഷ്ണു വാണ് കേസ് അന്വേഷിക്കുന്നത്.



Sharing is Caring