വൈകിട്ട് നിലമ്പൂര്‍ കോടതിപ്പടിയില്‍ നടക്കുന്ന ഇടതുമുന്നണി കണ്‍വെന്‍ഷന്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
മലപ്പുറം : നിലമ്പൂര്‍ ഉപ തിരഞ്ഞെടുപ്പ് പ്രചാരണം കൂടുതല്‍ ചൂടുപിടിക്കുന്നു. എം സ്വരാജിനെ സ്ഥാനാര്‍ഥിയാക്കിയതിനു പിന്നാലെ എല്‍ ഡി എഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മണ്ഡലത്തിലെത്തും.

വൈകിട്ട് നിലമ്പൂര്‍ കോടതിപ്പടിയില്‍ നടക്കുന്ന ഇടതുമുന്നണി കണ്‍വെന്‍ഷന്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. തിരഞ്ഞെടുപ്പ് സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന യു ഡി എഫ് പ്രചാരണത്തിനാകും മുഖ്യമന്ത്രി പ്രധാനമായും മറുപടി നല്‍കുക.
മുഖ്യമന്ത്രിക്കും ഇടത് ഭരണത്തിനുമെതിരായ പി വി അന്‍വറിന്റെ ആക്രമണങ്ങള്‍ക്കും പ്രതികരണമുണ്ടാകും.













