ന്യൂഡല്‍ഹി:
ആം ആദ്മി പാര്‍ട്ടിയില്‍ നേതാക്കള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ രൂക്ഷമാകുന്നു. അരവിന്ദ് കെജ്‌രിവാളിനെതിരെ അഭിപ്രായപ്രകടനം നടത്തിയ വന്ന യോഗേന്ദ്ര യാദവിനെ വിമര്‍ശിച്ച് കൊണ്ട് മനീഷ് സിസോഡിയ രംഗത്തെത്തി. കെജ്‌രിവാളിന്റെത് സ്വേച്ഛാധിപത്യ മനോഭാവമാെന്നായിരുന്നു യോഗേന്ദ്ര യാദവ് അഭിപ്രായപ്പെട്ടത്. എന്നാല്‍ കെജ്‌രിവാള്‍ ജനാധിപത്യപരമായിട്ടാണ് പ്രവര്‍ത്തിച്ചിട്ടുള്ളതെന്നും സിസോദിയ പറയുന്നു.
പാര്‍ട്ടിയുടെ രാഷ്ട്രീയകാര്യ കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ കെജ്‌രിവാള്‍ വകവെയ്ക്കുന്നില്ല എന്ന യാദവിന്റെ പരാമര്‍ശം ഞെട്ടിക്കുന്നതാണ്. അത് അടിസ്ഥാനരഹിതമാണെന്നും സിസോദിയ പറയുന്നു. കെജ്‌രിവാളുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് പല പ്രമുഖരും പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചിരുന്നു. ഷാസിയ ഇല്‍മി, ക്യാപ്റ്റന്‍ ഗോപിനാഥ്, അഞ്ജലി ദമാനിയ എന്നിവരാണ് രാജിവെച്ച പ്രമുഖര്‍. പാര്‍ട്ടിയിലെ മുതിര്‍ന്ന അംഗവും കണ്‍വീനറുമായിരുന്ന വിവരാവകാശ പ്രവര്‍ത്തകയായ അഞ്ജലി രാജിവെച്ചത് ഇന്നലെയാണ്.
