അട്ടപ്പാടി മധു കൊലക്കേസില്‍ സാക്ഷി വിസ്താരം ഇന്ന് അവസാനിക്കും. മജിസ്റ്റീരിയല്‍ അന്വേഷണം നടത്തിയ അന്നത്തെ ഒറ്റപ്പാലം സബ് കളക്ടര്‍ ജെറോമിക് ജോര്‍ജിന്റെ വിസ്താരത്തോടെയാണ് സാക്ഷി വിസ്താരം തീരുക.
രണ്ട് തവണ പ്രോസിക്യൂട്ടര്‍മാര്‍ മാറിയ കേസില്‍ 101 സാക്ഷികളെയാണ് വിസ്തരിച്ചത്.2022 ഏപ്രിലിലാണ് വിചാരണ നടപടികള്‍ തുടങ്ങിയത്. കോടതിയില്‍ രഹസ്യമൊഴി നല്‍കിയവര്‍ ഉള്‍പ്പെടെ 24 സാക്ഷികള്‍ കൂറുമാറി.

മുപ്പതിലേറെ ഹര്‍ജികള്‍ വിവിധ രേഖകള്‍ കേസ് ഫയലിന്റെ ഭാഗമാക്കാനായി പ്രോസിക്യൂഷന്‍ സമര്‍പ്പിച്ചിട്ടുണ്ട്.













