കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍


കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. മഞ്ചേരി തുവ്വൂര്‍ പാലക്കാവേ സ്വദേശി കാവന്നയില്‍ അഷറഫ് (54)ആണ് പിടിയിലായത്.


മലദ്വാരത്തില്‍ ഒളിപ്പിച്ച്‌ ഒരു കിലോയോളം സ്വര്‍ണമാണ് കടത്താന്‍ ശ്രമിച്ചത്. 55 ലക്ഷത്തോളം രൂപ വിലവരുന്ന 1063 ഗ്രാം സ്വര്‍ണ്ണ മിശ്രിതം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്.


ജിദ്ദയില്‍ നിന്നും റിയാദ് വഴിയെത്തിയതാണ് പിടിയിലായ അഷറഫ്. സ്വര്‍ണ മിശ്രിതം കാള്‍ രൂപത്തില്‍ 4 പായ്ക്കറ്റുകളാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ച്‌ വെച്ചായിരുന്നു കസ്റ്റംസ് പരിശോധനയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആണ് കോഴിക്കോട് നിന്നും കസ്റ്റംസ് പ്രിവന്റീവ് വിഭാഗം വിമാനത്താവളത്തില്‍ എത്തിയത്.



Sharing is Caring