ക്രിമിനൽ കേസ് പ്രതി ഗുണ്ട ആകാശ് കാപ്പ നിയമ പ്രകാരം അറസ്റ്റില്‍


നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയെ കാപ്പ നിയമ പ്രകാരം ആറ്റിങ്ങല്‍ പൊലീസ് അറസ്റ്റ് ചെയ്തു. കൊടുമണ്‍ എം എസ് ഭവനില്‍ കൊച്ചന്‍ എന്നു വിളിക്കുന്ന ഗുണ്ട ആകാശിനെയാണ് ( 23 ) പൊലീസ് പിടികൂടിയത്.


ആറ്റിങ്ങല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇയാള്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെ ഏഴോളം കേസ്സുകള്‍ നിലവില്‍ ഉണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കാപ്പ നിയമ പ്രകാരം പ്രതിയെ അറസ്റ്റ് ചെയ്തത്


ആകാശിനെ കരുതല്‍ തടങ്കലില്‍ വയ്ക്കാന്‍ തിരുവനന്തപുരം ജില്ല കളക്ടര്‍ ഉത്തരവിടുകയായിരുന്നു. പ്രത്യേക സംഘം രൂപീകരിച്ച്‌ പ്രതിയെ കുടുക്കുകയായിരുന്നു.



Sharing is Caring